യൂനിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷത്തില്‍ ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി
തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷത്തില്‍ ഗവര്‍ണര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കോളേജില്‍ നടന്ന അക്രമസംഭവങ്ങളിലും വധശ്രമക്കേസിലെ പ്രധാനപ്രതിയുടെ വീട്ടില്‍ നിന്നും യൂനിയന്‍ ഓഫിസ് പ്രവര്‍ത്തിച്ചിരുന്ന മുറിയില്‍ നിന്നും പരീക്ഷയുടെ ഉത്തരക്കടലാസുകെട്ടുകളും സീലുകളും കണ്ടെടുത്തതിലും വിശദീകരണം വേണമെന്നാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. കലാലയ രാഷ്ട്രീയം തന്നെ നിരോധിക്കണമെന്ന ആവശ്യവും അതിനിടെ ശക്തമായിട്ടുണ്ട്. കലാലയ രാഷ്ട്രീയവും വിദ്യാഭ്യാസ ബന്ദും നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിലും ഹരജി ഫയല്‍ ചെയ്യപ്പെട്ടിട്ടുണ്ട്.
അനുബന്ധമായി ഉയര്‍ന്ന പരീക്ഷാക്രമക്കേട് അടക്കമുള്ള ആക്ഷേപങ്ങളിലും വിശദമായ റിപ്പോര്‍ട്ട് വേണമെന്നാണ് സര്‍വകലാശാല വൈസ് ചാന്‍സിലറോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വിദ്യാര്‍ഥി സംഘടനാ പ്രശ്‌നങ്ങള്‍ കത്തിക്കുത്ത്‌വരെ എത്തുകയും യൂനിറ്റ് നേതാക്കള്‍ പിടിയിലാകുകയും ചെയ്ത സാഹചര്യത്തില്‍ കൂടിയാണ് ഗവര്‍ണര്‍ പ്രശ്‌നത്തില്‍ ഇടപെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."