HOME
DETAILS
MAL
ഐടി നിയമനത്തില്‍ എം ശിവശങ്കര്‍ ഇടപെട്ടിട്ടില്ല: വിശദീകരണവുമായി ഹൈക്കോടതി
backup
December 15 2020 | 11:12 AM
എറണാകുളം: ഐ.ടി സെല്‍ നിയമനത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഇടപെട്ടിട്ടില്ലെന്ന് ഹൈക്കോടതിയുടെ വിശദീകരണം. ചീഫ് ജസ്റ്റിസിന്റെ അറിവോടെയാണ് നിയമനം നടത്തിയതെന്ന് രജിസ്ട്രാര്‍ ഇറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നു. എന്‍.ഐ.സിയെ ഒഴിവാക്കാന്‍ ശ്രമം നടന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ശിവശങ്കര്‍ ഇടപെട്ട് ഹൈക്കോടതിയില്‍ കരാര്‍ നിയമനം നടത്തി എന്നതായിരുന്നു ആരോപണം. ഐടി പാര്‍ക്കിലെ സ്വപ്ന സുരേഷിന്റെ നിയമനത്തിന് പിന്നാലെ ചട്ടങ്ങള്‍ മറികടന്ന് ഹൈക്കോടതിയില്‍ ഉന്നത ഐടി ടീമിനെ ശിവശങ്കര്‍ ഇടപെട്ട് നിയമിച്ചു എന്ന ആരോപണമാണ് ഹൈക്കോടതി തള്ളിയത്. ഇത് സംബന്ധിച്ച് അന്വേഷിക്കാന്‍ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിനെ ചീഫ് ജസ്റ്റിസ് ചുമതലപ്പെടുത്തിയിരുന്നു. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."