പായിപ്ര പഞ്ചായത്തില്‍ എല്‍.ഡി.എഫ് അംഗങ്ങള്‍ കുത്തിയിരുപ്പ് സമരം നടത്തി
മുവാറ്റുപുഴ: പായിപ്ര പഞ്ചായത്തില്‍ വാര്‍ഡുകളിലേക്കുള്ള പദ്ധതി വിഹിതത്തിലെ വിവേചനത്തിനെതിരേ എല്‍.ഡി.എഫ് അംഗങ്ങള്‍ പഞ്ചായത്ത് ഓഫിസിനകത്ത് രാത്രി വൈകിയും കുത്തിയിരുപ്പ് സമരം നടത്തി.
പഞ്ചായത്തിന്റെ പദ്ധതിവിഹിതം എല്ലാ വാര്‍ഡുകളിലേയ്ക്കും തുല്ല്യമായി വീതം വയ്ക്കുക, പദ്ധതികള്‍ മുന്‍ഗണനാ അടിസ്ഥാനത്തില്‍ നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കുത്തിയിരിപ്പ് സമരം നടത്തുന്നത്. പദ്ധതി തുക 16,18, 19, 20 വാര്‍ഡുകളിലേയ്ക്ക് മാത്രം വിനിയോഗിക്കാനുള്ള നീക്കമാണ് യു.ഡി.എഫ് ഭരണ സമിതി നടത്തുന്നതെന്നും ഇത് മൂലം മറ്റ് 18വാര്‍ഡുകളിലെ അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് വ്യക്തിഗതാനുകൂല്ല്യങ്ങള്‍ക്കും വാര്‍ഡുകളിലെ വികസന പദ്ധതികള്‍ക്കും വേണ്ടത്ര തുക വകയിരുത്താനാവാത്ത സ്ഥിതിയാണ് നിലവിലുള്ളത്.
പഞ്ചായത്ത് കമ്മിറ്റിയില്‍ ഈ നിലപാടിനെ എല്‍.ഡി.എഫ് അംഗങ്ങള്‍ എതിര്‍ത്തങ്കിലും പ്രസിഡന്റും വൈസ്പ്രസിഡന്റും നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത്. ഇതേ തുടര്‍ന്ന് വ്യാഴാഴ്ച എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചിരുന്നു.
ഇന്നലെ നടന്ന പഞ്ചായത്തില വികസന സെമിനാര്‍ ബഹിഷ്‌കരിച്ചായിരുന്നു പ്രതിഷേധം. എല്‍.ഡി.എഫ്. അംഗങ്ങള്‍ വികസന സെമിനാര്‍ ആരംഭിച്ചപ്പോള്‍ മുതല്‍ കറുത്ത തുണികൊണ്ട് വായ് മൂടി കെട്ടി പ്രതിഷേധം ആരംഭിച്ചിരുന്നു.
തുടര്‍ന്ന് പഞ്ചായത്ത് മെമ്പര്‍മാരായ വി.എച്ച്.ഷെഫിഖ്, പി.എസ്.ഗോപകുമാര്‍, നസീമ സുനില്‍, എ.ജി.മനോജ്, സി.കെ.സിദ്ധീഖ്, മറിയംബീവി നാസര്‍, കെ.ഇ.ഷിഹാബ്' ആമിന മുഹമ്മദ്, അശ്വതി ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ കുത്തിയിരിക്കുകയായിരുന്നു. സമരം രാത്രി വൈകിയും തുടര്‍ന്നതിനാല്‍ പഞ്ചായത്ത് ഓഫീസ് അടയ്ക്കാനാകാതെ ഉദ്യോഗസ്ഥരും കുഴങ്ങി.
വ്രതാനുഷ്ഠാനം ഇനി ഹരിതം: റമദാന്‍ നോമ്പുകാലത്ത് ഗ്രീന്‍ പ്രോട്ടോക്കോള്‍
കാക്കനാട്: റമദാന്‍ നോമ്പുതുറയും ഇഫ്താര്‍ സംഗമങ്ങളും ഇനി ഹരിത മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് പ്രകൃതി സൗഹൃദമായി നടത്താന്‍ തീരുമാനം.
ജില്ല ഭരണകൂടത്തിന്റെയും ശുചിത്വ മിഷന്റെയും ആഭിമുഖ്യത്തില്‍ എ.ഡി.എം എം.പി ജോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ മുസ്്‌ലം മതസംഘടനകളുടെയും സമുദായപ്രമുഖരുടെയും യോഗത്തിലാണു തീരുമാനം. ഈ നോമ്പുകാലം മുതല്‍ റമദാന്‍ നോമ്പുതുറയും ഇഫ്താര്‍ സംഗമങ്ങളും പ്ലാസ്റ്റിക്‌പേപ്പര്‍ നിര്‍മിത ഡിസ്‌പോസിബിള്‍ വസ്തുക്കള്‍ ഒഴിവാക്കി പ്രകൃതി സൗഹൃദമായി സംഘടിപ്പിക്കും.
റമദാന്‍ നോമ്പിന്റെ 30 ദിവസങ്ങള്‍ കഴിയുമ്പോള്‍ പള്ളികളും പരിസരവും ഡിസ്‌പോസിബിള്‍ വസ്തുക്കള്‍ നിറഞ്ഞിരിക്കും. ഇതു പരിസരവും ജലസ്രോതസുകളും മലിനമാക്കും. കൂടാതെ ഇത്തരം വസ്തുക്കള്‍ കത്തിക്കുന്നതു മാരക രോഗങ്ങള്‍ക്കും വഴിവെക്കും. പകര്‍ച്ചവ്യാധികള്‍ പടരുന്നതിനും ഇതു കാരണമാകും.
ഈ സാഹചര്യത്തിലാണു ശുചിത്വമിഷന്റെ നേതൃത്വത്തില്‍ നോമ്പുകാലം ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രകാരം നടത്താന്‍ തീരുമാനിച്ചത്. പോഷക സംഘടനകളിലും മഹല്ലുകളിലും ജമാഅത്ത് കമ്മിറ്റികളിലും ഈ സന്ദേശം പ്രചരിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് അംഗങ്ങള്‍ യോഗത്തില്‍ അറിയിച്ചു.
നോമ്പു തുറയ്ക്ക് സ്റ്റീല്‍ചില്ല്‌സെറാമിക് പാത്രങ്ങള്‍ സജ്ജീകരിക്കുക, ഇത്തരം പാത്രങ്ങള്‍ വിശ്വാസികളില്‍ നിന്നോ സ്‌പോണ്‍സര്‍മാരില്‍ നിന്നോ വാങ്ങി സൂക്ഷിക്കുക, പഴവര്‍ഗങ്ങളും ലഘുഭക്ഷണങ്ങളും ചെറുപാത്രങ്ങളിലും കിണ്ണങ്ങളിലും വിളമ്പുക, ഭക്ഷണ ശേഷം സ്വയം പാത്രി കഴുകി വെക്കുക, പള്ളികളുടെ ഓഡിറ്റോറിയങ്ങളില്‍ ഇത്തരം പാത്രങ്ങള്‍ സജ്ജീകരിക്കുകയും ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കുകയും ചെയ്യുക, ഖുത്തുബ പ്രസംഗങ്ങളില്‍ പ്രകൃതി സംരക്ഷണ സന്ദേശം പ്രചരിപ്പിക്കുക, ഭക്ഷണം വാങ്ങാനെത്തുന്നവര്‍ സ്വന്തം പാത്രം കൊണ്ടുവരിക, കുപ്പിവെള്ളം കര്‍ശനമായി നിരോധിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് യോഗം ചര്‍ച്ച ചെയ്തത്.
ഇഫ്താര്‍ സംഗമങ്ങള്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രകാരം നടത്തുമ്പോള്‍ ആ വിവരം ജില്ല കലക്ടറെയോ ശുചിത്വ മിഷനെയോ അറിയിച്ചാല്‍ ജില്ല കലക്ടറുടെ പ്രത്യേക പ്രശസ്തി പത്രം നല്‍കുന്നതായിരിക്കുമെന്ന് ശുചിത്വ മിഷന്‍ ജില്ല കോഓര്‍ഡിനേറ്റര്‍ സിജു തോമസ് അറിയിച്ചു.
ദേശീയ ഇന്റേര്‍ണല്‍ മെഡിസിന്‍
കോണ്‍ഫറന്‍സിന് തുടക്കമായി
കൊച്ചി: ബ്രിട്ടനിലെ റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സിന്റെ നേതൃത്വത്തില്‍ നടക്കുന്ന ദേശീയ ഇന്റേര്‍ണല്‍ മെഡിസിന്‍ കോണ്‍ഫറന്‍സിന് തുടക്കമായി. ലേ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ റോയല്‍ കോളേജ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ പ്രൊഫ. അലി ജാവേദ് സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
ജനറല്‍ മെഡിസിന്‍, കാര്‍ഡിയോളജി, ട്രോപിക്കല്‍ മെഡിസിന്‍, ന്യൂറോളജി, പള്‍മണോളജി, റുമറ്റോളജി, കാന്‍സര്‍, ക്രിട്ടിക്കല്‍ കെയര്‍, ഹെമറ്റോളജി തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ ലോക പ്രശസ്തരായ ഡോക്ടര്‍മാര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ക്ലാസുകള്‍ നയിക്കുകയും ചെയ്യും. കൂടാതെ വിവിധ ശില്‍പശാലകളും പരിശീലനങ്ങളും സമ്മേളനത്തോടനുബന്ധിച്ച് നടത്തുന്നതാണ്. ഓക്‌സ്‌ഫോര്‍ഡ് ടെക്സ്റ്റ് ബുക്ക് ഓഫ് മെഡിസിന്റെ ചീഫ് എഡിറ്റിര്‍ പ്രൊഫ. ഡേവിഡ് വാറലിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് ക്ലാസുകളും പരിശീലനങ്ങളും നയിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും 600-ഓളം ഡോക്ടര്‍മാരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
സമ്മേളനത്തോടനുബന്ധിച്ച് ബ്രിട്ടനില്‍ വിദഗ്ധ പരിശീലനത്തിന് ഡോക്ടര്‍മാരെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം ലിസി ആശുപത്രിയില്‍വച്ച് നടന്നു. റോയല്‍ കോളേജില്‍ നിന്നെത്തിയ പ്രത്യേക സംഘം ആണ് അഭിമുഖം നടത്തിയത്. സാധാരണയായി ബ്രിട്ടനില്‍ വൈദ്യശാസ്ത്രരംഗത്ത് പ്രവര്‍ത്തിക്കണമെങ്കില്‍ അവര്‍ നടത്തുന്ന പ്ലാബ് പരീക്ഷയില്‍ വിജയിച്ചിരിക്കണം. എന്നാല്‍ ഈ അഭിമുഖത്തില്‍നിന്നും തെരഞ്ഞെടുക്കുന്ന ഡോക്ടര്‍മാര്‍ക്ക് ഈ പരീക്ഷ എഴുതേണ്ട ആവശ്യമില്ല.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തുന്ന അതതുരംഗത്തെ വിദഗ്ധരില്‍നിന്നും ലഭിക്കുന്ന അറിവുകള്‍ യുവതലമുറയിലെ ഡോക്ടര്‍മാര്‍ക്കും അതുവഴി രോഗികള്‍ക്കും വളരെയധികം പ്രയോജനം ചെയ്യുമെന്ന് സയന്റിഫിക് കമ്മറ്റി ചെയര്‍മാന്‍ ഡോ. റോണി മാത്യു അഭിപ്രായപ്പെട്ടു. സമ്മേളനത്തിന്റെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നതെന്ന് ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ. ജാബിര്‍ അബ്ദുള്ളക്കുട്ടി പറഞ്ഞു.
ആത്മ മുഖേന ജില്ലയില്‍
നടപ്പാക്കിയത് 105.16 ലക്ഷം
രൂപയുടെ പദ്ധതികള്‍
കൊച്ചി: ജില്ലയില്‍ ആത്മ പ്ലസ് പദ്ധതി പ്രകാരം സംസ്ഥാനസര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം നടപ്പാക്കിയത് 105.16 ലക്ഷം രൂപയുടെ പദ്ധതികള്‍. കൃഷി, മൃഗസംരക്ഷണം, ക്ഷീര വികസനം, ഫിഷറീസ് വകുപ്പുകളെ എകോപിപ്പിച്ചു കര്‍ഷകര്‍ക്കിടയില്‍ നൂതന സാങ്കേതിക വിദ്യകള്‍ നടപ്പാക്കി കാര്‍ഷിക വരുമാന വര്‍ധനവ് ഉറപ്പുവരുത്തുന്നവയാണ് അഗ്രിക്കള്‍ച്ചറല്‍ ടെക്‌നോളജി മാനേജ്‌മെന്റ് ഏജന്‍സി ആത്മ പദ്ധതികള്‍.
ചൂര്‍ണിക്കര പഞ്ചായത്തില്‍ 15 വര്‍ഷമായി മലിനീകരിക്കപ്പെട്ട് തരിശായി കിടന്നിരുന്ന ചവര്‍പാടം പാടശേഖരത്തിലെ 15 ഏക്കര്‍ സ്ഥലത്ത് കൃഷിയിറക്കുകയും ഹെക്ടറിന് ഒമ്പത് ടണ്‍ വിളവ് ലഭിക്കുകയും ചെയ്തത് കഴിഞ്ഞ വര്‍ഷത്തെ നേട്ടങ്ങളിലൊന്നാണ്. വിളവെടുത്ത നെല്ല് അരിയാക്കി ലേബല്‍ ചെയ്ത് പാക്ക് ചെയ്ത് ഭചൂര്‍ണിക്കര കുത്തരി' എന്ന പേരില്‍ വില്‍പ്പന നടത്തുകയുണ്ടായി.
ഫാം സ്‌കൂളുകള്‍, പ്രദര്‍ശനത്തോട്ടങ്ങള്‍, ഫാര്‍മേഴ്‌സ് ഫീല്‍ഡ് സ്‌കൂള്‍, സംയോജിത കൃഷിത്തോട്ടം, കര്‍ഷക കണ്ടുപിടുത്തങ്ങള്‍ തുടങ്ങി വിവിധ പദ്ധതികള്‍ ആത്മ പ്ലസിലുള്‍പ്പെടുത്തി നടപ്പാക്കി.
പിന്നാക്കക്ഷേമം: 2.9 കോടിയുടെ
പദ്ധതികള്‍ നടപ്പാക്കി
കൊച്ചി: പിന്നോക്കക്ഷേമരംഗത്ത് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം എറണാകുളം മേഖലയില്‍ നടപ്പാക്കിയതു 2.9 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍. വിദ്യാഭ്യാസ ധനസഹായമായി 43.83 ലക്ഷം രൂപ പിന്നോക്ക വിഭാഗ വികസന വകുപ്പിന്റെ മേഖല കാര്യാലയത്തില്‍ നിന്നു വിതരണം ചെയ്തു.
വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആവശ്യപ്പെടുന്ന വിധമാണു തുക വിതരണത്തിന്റെ ക്രമീകരണം. ബാര്‍ബര്‍ഷോപ്പ് നവീകരണത്തിനായി 88.40 ലക്ഷം രൂപ നീക്കിവച്ചു. ഇതിന്റെ ആദ്യഗഡു 15,000 രൂപയും രണ്ടാം ഗഡു 10,000 രൂപയും വിതരണം ചെയ്തു.
ഓട്ടോമൊബൈല്‍ മേഖലയില്‍ 24 പേര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്നതിനായി 700,000 രൂപയും നല്‍കി. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ഓട്ടോമൊബൈല്‍ മേഖലയില്‍ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് പ്രമുഖ സ്ഥാപനങ്ങളില്‍ തൊഴിലുറപ്പാക്കുന്ന പദ്ധതിയില്‍ പ്രതിമാസം പരമാവധി 5000 രൂപയാണ് അനുവദിക്കുന്നത്.
ടൂള്‍ കിറ്റ് ഗ്രാന്റ് വിതരണത്തിനായി 15,000,000 രൂപ എറണാകുളം മേഖലയില്‍ 1500 പേര്‍ക്കായി അനുവദിച്ചു. ഇതിന്റെ ആദ്യ ഗഡുവായ 10,000 രൂപയും വിതരണം ചെയ്തു.
കാവുംകര മാര്‍ക്കറ്റ് ബസ്സ്റ്റാന്റ് റോഡ് നവീകരണത്തിന് ഒരു കോടി
മൂവാറ്റുപുഴ: എവറസ്റ്റ് ജങ്ഷന്‍ കാവുംങ്കര മാര്‍ക്കറ്റ് ബസ്സ്റ്റാന്റ് റോഡ് നവീകരണത്തിന് പൊതുമരാമത്ത് വകുപ്പില്‍ നിന്നും ഒരു കോടി രൂപ അനുവദിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു. ബി.എം ബി.സി നിലവാരത്തിലാണ് റോഡ് ടാര്‍ചെയ്യുന്നത്.
റോഡിന്റെ ഇരുവശങ്ങളിലേയും ഓടകളും നവീകരിക്കും. കോതമംഗലംമൂവാറ്റുപുഴ റോഡിലെ എവറസ്റ്റ് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് കാവുംങ്കര മാര്‍ക്കറ്റ് ബസ്റ്റാന്റ് വരെയുള്ള ഭാഗമാണ് റോഡ് നവീകരിക്കുന്നത്. മൂവാറ്റുപുഴയിലെ അതിപുരാതന റോഡുകളിലൊന്നാണിത്.
ആസൂത്രണ സമിതിയുടെ അംഗീകാരം നേടുന്ന
ആദ്യ ജില്ലാ പഞ്ചായത്തായി എറണാകുളം
കാക്കനാട്: ഈ സാമ്പത്തിക വര്‍ഷം ആദ്യം ആസൂത്രണ സമിതി അംഗീകാരം നേടുന്ന ആദ്യ ജില്ല പഞ്ചായത്തായി എറണാകുളം ജില്ല പഞ്ചായത്ത്.
ജില്ലാ പഞ്ചായത്തിന്റെ പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ ആദ്യ വര്‍ഷമായ 201718 വാര്‍ഷിക പദ്ധതിക്ക് ജില്ല ആസൂത്രണ സമിതിയുടെ അംഗീകാരം. 864 പദ്ധതികള്‍ക്കായി 131 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചത്.
മത്സ്യക്കര്‍ഷകര്‍ക്ക് കൂട് മത്സ്യകൃഷിക്ക് സബ്‌സിഡി, പെരിയാര്‍ കുപ്പിവെള്ളം പദ്ധതി, കുടുംബശ്രീ യൂനിറ്റുകളുടെ നേതൃത്വത്തില്‍ നെല്ല് പുഴുങ്ങി കുത്തി അരിയാക്കുന്ന പദ്ധതി തുടങ്ങിയ നൂതനമായ പദ്ധതികള്‍ക്കാണു ജില്ലാപഞ്ചായത്ത് അംഗീകാരം നേടിയിരിക്കുന്നത്.
ജില്ലയിലെ പഞ്ചായത്തില്‍ നിന്നുള്ള വിവിധ ഉത്പന്നങ്ങള്‍ വിപണനം ചെയ്യുന്നതിന് ഊന്നല്‍ നല്‍കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആശ സനല്‍ പറഞ്ഞു.
അന്യസംസ്ഥാന തൊഴിലാളികളുടെ
ആരോഗ്യപരിശോധന ഇന്ന്
കൊച്ചി: പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ അന്യസംസ്ഥാനത്തു നിന്നെത്തിയ തൊഴിലാളികള്‍ക്കിടയില്‍ ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും സഹകരണത്തോടെ ദേശീയ നഗരാരോഗ്യദൗത്യം സംഘടിപ്പിക്കുന്ന 'അതിഥി ദേവോ ഭവ' ഇന്ന് കലൂര്‍ബസ് സ്റ്റാന്റ് പരിസരത്ത് നടക്കും. ക്യാംപ് മേയര്‍ സൗമിനി ജെയിന്‍ ഉദ്ഘാടനം ചെയ്യും.
ക്യാംപിലൂടെ അന്യസംസ്ഥാനത്ത് നിന്നെത്തിയവര്‍ക്കിടയില്‍ എതെങ്കിലും രോഗം ഉണ്ടോയെന്നറിയാനും അതിന്റെ വ്യാപ്തി എത്രമാത്രമാണെന്നും അറിയാന്‍ സാധിക്കും. ജില്ലയില്‍ അഞ്ചു ലക്ഷത്തിലധികം അന്യസംസ്ഥാനതൊഴിലാളികളുണ്ട്. ഇവര്‍ക്കിടയില്‍ ആവശ്യമായ ആരോഗ്യ ബോധവത്കരണപരിപാടികളും സംഘടിപ്പിക്കും.
മലേറിയ, മഞ്ഞപ്പിത്തം, ക്ഷയം, ടൈഫോയ്ഡ്, ജീവിതശൈലീരോഗങ്ങള്‍ തുടങ്ങിയ രോഗങ്ങള്‍ കാംപില്‍ സ്‌ക്രീനിങ് നടത്തും. പുകയില, ലഹരി മരുന്നുകളുടെ ഉപയോഗം എന്നിവക്കെതിരായ ബോധവത്കരണവും സംഘടിപ്പിക്കും. കഴിഞ്ഞ ദിവസം വെങ്ങോലയില്‍ കാംപ് സംഘടിപ്പിച്ചിരുന്നു. മെയ് 28ന് വാത്തുരുത്തി കമ്മ്യൂണിറ്റി ഹാളിലും ജൂണ്‍ മൂന്നിന് നെല്ലിക്കുഴിയിലും ജൂണ്‍ നാലിന് തോപ്പുംപടിയിലും കാംപ് സംഘടിപ്പിക്കും.
ജി.എസ്.ടി: കേരളത്തിന്റെ ആശങ്കകള്‍
പരിഹരിക്കപ്പെടണമെന്ന് പി.ടി തോമസ്
കൊച്ചി: ജൂലൈ ഒന്നു മുതല്‍ രാജ്യത്തെമ്പാടും നടപ്പാക്കുന്ന ചരക്കുസേവന നികുതിയുമായി ബന്ധപ്പെട്ട് കേരളത്തിനുള്ള ആശങ്കകള്‍ പരിഹരിക്കുന്നതിന് കൂടുതല്‍ പഠനങ്ങളും ചര്‍ച്ചകളും നടക്കണമെന്ന് പി.ടി തോമസ് എം.എല്‍.എ. നാലാമത് സി.എ സാജു കെ എബ്രഹാം അനുസ്മരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജി.എസ്.ടി സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജി.എസ്.ടി കേരളത്തിന് മെച്ചം തന്നെയാണെങ്കിലും ചിലമേഖലകളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ജി.എസ്.ടി കേരളത്തിനാണ് ഏറ്റവും അനുകൂലമായി മാറുകയെന്ന്് ഇതുവരെ പറഞ്ഞിരുന്ന ധനമന്ത്രി തോമസ് ഐസക്ക് പോലും ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ള ആശങ്കകള്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നും പി ടി തോമസ് പറഞ്ഞു
ജി.എസ്.ടി നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൂര്‍ണ സജ്ജമായിക്കഴിഞ്ഞതായി ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ സെന്‍ട്രല്‍ എക്‌സൈസ് ആന്റ് കസ്റ്റംസ് പ്രിന്‍സിപ്പല്‍ കമ്മിഷണര്‍ പുല്ലേല നാഗേശ്വര റാവു പറഞ്ഞു. സാജു ആന്റ് കമ്പനി പാര്‍ട്ണര്‍ ആനി എബ്രഹാം, ഷൈല സലോമി എബ്രഹാം എന്നിവര്‍ സംസാരിച്ചു.
അന്യസംസ്ഥാന കുട്ടികളെ തിരിച്ചയക്കാനുള്ള
തീരുമാനം പ്രതികാര നടപടിയെന്ന്
കൊച്ചി: ജനസേവ ശിശുഭവനില്‍ കഴിയുന്ന അന്യസംസ്ഥനക്കാരായ കുട്ടികളെ സ്വദേശത്തേക്കു തിരിച്ചയ്ക്കണമെന്നുള്ള ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ ഉത്തരവ് ജനസേവയോടുള്ള പ്രതികാര നടപടിയാണെന്ന് ചെയര്‍മാന്‍ ജോസ് മാവേലി.
ശിശുക്ഷേമ സമിതിയുടെ ഉത്തരവുകള്‍ക്കെതിരേ നിയമസഹായം തേടിയതിലുള്ള അമര്‍ഷമാണ് ഇത്തരം ഉത്തരവുകളുടെ പിന്നില്‍. മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞാണ് ശിശുക്ഷേമ സമിതി കുട്ടികളെ പരിചിതമല്ലാത്ത നാടുകളിലേക്കു പറഞ്ഞു വിടുന്നത്. ഈ ഉത്തരവിനെതിരേ ജനസേവയിലെ കുട്ടികളുടെ അമ്മമാര്‍ കാക്കനാട് ചില്‍ഡ്രന്‍സ് ഹോമിന്റെ മുന്നില്‍ 29ന് സമരം തുടങ്ങാനാണ് തീരുമാനമെന്നും ജനസേവ ശിശുഭവന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
കുട്ടികള്‍ക്കാര്‍ക്കും ജനസേവയില്‍നിന്നു പോകാന്‍ താത്പര്യമില്ല. നിര്‍ബന്ധിതമായി അവരെ തിരിച്ചയ്ക്കാന്‍ ശ്രമിച്ചാല്‍ കുട്ടികളുടെ ഭാഗത്തുനിന്നുള്ള പ്രതികരണം എങ്ങനെയായിരിക്കുമെന്നു കരുതാനാവില്ലെന്നും അവര്‍ പറഞ്ഞു. ജനസേവയില്‍ കഴിയുന്ന കുട്ടികളുടെ മാതാപിതാക്കളും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
തങ്ങളുടെ കുട്ടികള്‍ക്കു വിദ്യാഭ്യാസവും ഭക്ഷണവും ലഭിക്കുന്ന ജനസേവയില്‍നിന്നു കുട്ടികളെ കൊണ്ടു പോകുന്നതിനെ അനുകൂലിക്കുന്നില്ലെന്ന് മാതാപിതാക്കള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ നിസാര്‍, ഇന്ദിരാ ശബരിനാഥ്, ചാര്‍ളി പോള്‍ എന്നിവര്‍ പങ്കെടുത്തു.
സ്വകാര്യ വ്യക്തികള്‍ കൈവശപ്പെടുത്തിയ
ഭൂമി തിരിച്ചുപിടിച്ചു തുടങ്ങി
കാക്കനാട്: സ്വകാര്യ വ്യക്തികള്‍ കൈവശപ്പെടുത്തിയ ഏക്കര്‍ കണക്കിന് റവന്യു ഭൂമി തിരിച്ചുപടിക്കാന്‍ നടപടികള്‍ സജീവമായി. വാഴക്കാല വില്ലേജ് പരിധിയില്‍ തുതിയൂര്‍ പ്രദേശത്ത് വര്‍ഷങ്ങളായി സ്വകാര്യ വ്യക്തി അധീനതയിലാക്കിയ മുപ്പത്തിയേഴര സെന്റ് റവന്യു പുറമ്പോക്ക് വില്ലേജ് അധികൃതര്‍ വെള്ളിയാഴ്ച ഒഴിപ്പിച്ചെടുത്തു സര്‍ക്കാര്‍ ഭൂമിയാണെന്ന് ബോര്‍ഡ് സ്ഥാപിച്ചു.
രണ്ട് കോടിയോളം വിലമതിക്കുന്ന ഭൂമിയാണിത്. 20 വര്‍ഷത്തിലേറെയായി സ്വകാര്യ വ്യക്തി കമ്പിവേലി കെട്ടി അധീനയിലാക്കിയ ഭൂമിയാണ് റവന്യു അധികൃതര്‍ പിടിച്ചെടുത്തത്.
സ്വകാര്യ വ്യക്തി അധീനതയിലാക്കിയ ഭൂമി സംബന്ധിച്ച് രേഖകള്‍ ഹാജരാക്കുവാന്‍ വാഴക്കാല വില്ലേജ് ഓഫീസര്‍ നോട്ടീസ് നല്‍കിയെങ്കിലും മതിയായ രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ല. ഇതേത്തുടര്‍ന്ന് ഭൂമിയുടെ മഹ്‌സര്‍ തയ്യാറാക്കി വില്ലേജ് അധികൃതര്‍ തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകമായിരുന്നു.
വെളളിയാഴ്ച ഉച്ചയോടെ എല്‍.ആര്‍.തഹസില്‍ദാര്‍ സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസര്‍ സുദര്‍ശനഭായി, സ്‌പെഷല്‍ വില്ലേജ് ആഫീസര്‍ സി.കെ.സുനില്‍,ഫീല്‍ഡ് അസി.സന്തോഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാനാണു വസ്തു റവന്യു വകുപ്പിന്റെ അധീനതയിലാക്കി ബോര്‍ഡ് സ്ഥാപിച്ചത്.
രണ്ടാഴ്ച മുമ്പ് തുതിയൂര്‍ പ്രദേശത്ത് തന്നെ സ്വകാര്യവ്യക്തി കൈവശപ്പെടുത്തിയിരുന്ന 44 സെന്റ് റവന്യു പുറമ്പോക്ക് പിടിച്ചെടുത്തിരുന്നു. കോടികള്‍ വിലമതിക്കുന്ന ഏക്കര്‍കണക്കിന് റവന്യു ഭൂമി സ്വകാര്യ വ്യക്തികളില്‍ നിന്ന് തിരിച്ചുപിടിക്കാനാണ് റവന്യു അധികൃതര്‍ ലക്ഷ്യമിടുന്നത്. കൈയേറ്റം കണ്ടെത്തി സ്‌കെച്ച് മഹസര്‍ തയ്യാറാക്കി തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി ഹിയറിങ് നോട്ടീസ് നല്‍കിയായാണ് പുറമ്പോക്ക് റവന്യു അധികൃതര്‍ ഒഴിപ്പിക്കുന്നത്. തുതിയൂര്‍ ഭാഗത്ത് ഏക്കര്‍ കണക്കിന് സര്‍ക്കാകാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ അനധികൃതമായി കൈവശപ്പെടുത്തിതിയിട്ടുണ്ടെന്ന് വില്ലേജ് അധികൃതര്‍ പറഞ്ഞു.
അഞ്ചും ആറും ഏക്കര്‍ ഭൂമി സ്വന്തതമായുള്ളവരും സര്‍ക്കാര്‍ ഭൂമി അധീനതയിലാക്കിയിട്ടുണ്ട്. റവന്യൂ ഭൂമി തിരിച്ചുചുപിടിക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമാക്കുമെന്നു എല്‍.ആര്‍.തഹസില്‍ദാര്‍ സുരേഷ് കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."