പ്രളയദുരന്തം വികസനത്തെ പ്രതികൂലമായി ബാധിച്ചില്ല: മന്ത്രി
മട്ടന്നൂര്‍ : പ്രളയ ദുരിതത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനം മറ്റു വികസന പദ്ധതികളില്‍ നിന്നു പിന്നോട്ടു പോയിട്ടില്ലെന്നു മന്ത്രി ഇ.പി.ജയരാജന്‍. മട്ടന്നൂര്‍ പ്രസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മന്ത്രിയ്ക്കുള്ള സ്വീകരണവും മുഖാമുഖത്തിലും സംസാരിക്കുകയായിരുന്നു ഇ.പി. വികസന പദ്ധതികള്‍ക്ക് കണക്കാക്കിയ ഫണ്ടില്‍ നിന്ന് 20 ശതമാനം തുക ദുരിത നിവാരണത്തിനു മാറ്റിയിട്ടുണ്ട്. അടിസ്ഥാന സൗകര്യം ഏര്‍പെടുത്താന്‍ വന്‍ തുക വേണം. വിമാനത്താവളവുമായി ബന്ധപ്പെട്ടു മട്ടന്നൂര്‍ മേഖലയില്‍ വലിയ വികസനം വരും. വ്യവസായ വളര്‍ച്ചക്ക് സൗകര്യം ഒരുക്കാന്‍ കിന്‍ഫ്ര പാര്‍ക്കിന് കൂടുതല്‍ ഭൂമി ഏറ്റെടുക്കാന്‍ നടപടിയാകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. റോഡ് വികസനം ആണ് പ്രധാന പ്രശ്‌നം. ആവശ്യമായ സ്ഥലം വിട്ടു കിട്ടുന്നില്ല.
പ്രധാന അമ്പലങ്ങളെ ബന്ധപ്പെടുത്തി തീര്‍ത്ഥാടന ടൂറിസമെന്ന ആശയമുണ്ട്. നായിക്കാലി പുഴയൊര ടൂറിസം പദ്ധതിക്കു 10 കോടി അനുവദിച്ചു. മട്ടന്നൂരില്‍ ബൈപാസ് റോഡുകള്‍ ഉണ്ടായാല്‍ മാത്രമേ ഗതാഗത പ്രശനത്തിനു പരിഹാരം ആവുകയുള്ളൂവെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു. മട്ടന്നൂരിലെയും പരിസര പ്രദേശങ്ങളിലെയും വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള നിര്‍ദേശങ്ങളും മുഖാമുഖത്തില്‍ ഉയര്‍ന്നു വന്നു. മട്ടന്നൂരിലെ കൂടാളി പബ്ലിക് സര്‍വ്വന്റ്‌സ് കോഓപ്പറേറ്റീവ് സൊസൈറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ പി.വിനോദ് കുമാര്‍ അധ്യക്ഷനായി.ചടങ്ങില്‍ റിട്ട. പ്രിന്‍സിപ്പാള്‍ ഡോ.ജി.കുമാരന്‍ നായര്‍ ഒരു മാസത്തെ പെന്‍ഷന്‍ തുക മന്ത്രിയെ ഏല്‍പ്പിച്ചു. എന്‍.വി.ചന്ദ്രബാബു, കെ.വി.ജയചന്ദ്രന്‍, ഇ പി ശംസുദ്ദീന്‍, സി.വി.ശശീന്ദ്രന്‍ , വി.ആര്‍.ഭാസ്‌കരന്‍ , ബിജു ഏളക്കുഴി, , കെ.പി.രമേശന്‍, ജിജേഷ് ചാവശേരി, കെ.ശ്രീധരന്‍, എ.സുധാകരന്‍, എം.സി. കുഞ്ഞഹമ്മദ്, പി.പി. കാദര്‍, കെ.പി.അനില്‍കുമാര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."