പ്രഹസനമായി ജില്ലാ വിജിലന്‍സ് കമ്മിറ്റി
കാക്കനാട്: ജില്ലയിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ സംബന്ധിച്ചു പൊതുജനങ്ങളുടെ പരാതികള്‍ സ്വീകരിക്കുന്നതിനും പരിഹാരം തേടുന്നതിനുമായി രൂപീകരിച്ച ജില്ലാ വിജിലന്‍സ് കമ്മിറ്റി പ്രഹസനമായി മാറുന്നു. വിജിലന്‍സ് കമ്മിറ്റി കൃത്യമായി യോഗം ചേരുന്നില്ലെന്നും യോഗ തീരുമാനങ്ങള്‍ നടപ്പാക്കുന്നില്ലെന്നാണ് പ്രധാന പരാതി.
കമ്മിറ്റി മൂന്നു മാസത്തിലൊരിക്കല്‍ ചേരണമെന്നാണു ചട്ടം. എന്നാല്‍ നാലു വര്‍ഷങ്ങള്‍ക്കുള്ളില്‍ ആകെ നടന്നതു പതിനെഞ്ചില്‍ താഴെ യോഗങ്ങള്‍ മാത്രം. നൂറുകണക്കിന് പരാതികള്‍ വിജിലന്‍സ് കമ്മിറ്റിയില്‍ ലഭിച്ചെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്തു കാര്യമായ നടപടി സ്വീകരിച്ച ഒരു പരാതിയുമില്ലെന്നാണ് ആക്ഷേപം. കമ്മിറ്റി യോഗങ്ങളില്‍ എടുക്കുന്ന തീരുമാനങ്ങളിലൊന്നും നടപടികള്‍ ഉണ്ടാവാറില്ലെന്ന് മറ്റൊരു പരാതി.
അജന്‍ഡ എഴുതി വയ്ക്കുന്നതല്ലാതെ തുടര്‍ നടപടി സ്വീകരിക്കാറില്ല. വിവിധ വകുപ്പുകള്‍ക്കു വിശദീകരണം ആവശ്യപ്പെട്ടു നല്‍കുന്ന കത്തുകള്‍ക്കും വിശീദകരണങ്ങള്‍ക്കുമുള്ള മറുപടിയും കൃത്യമായി ലഭ്യമായിട്ടില്ലെന്നു ഉദ്യോഗസ്ഥര്‍ തന്നെ വ്യക്തമാക്കുന്നു.
കമ്മിറ്റിയില്‍ നല്‍കുന്ന പരാതികള്‍ക്ക് അന്നു തന്നെ രസീത് നല്‍കണമെന്നാണെങ്കിലും ഇതു കിട്ടാന്‍ പരാതിക്കാരന്‍ ദിവസങ്ങളോളം ഓഫീസ് കയറിയിറങ്ങേണ്ട അവസ്ഥയാണെന്നു പരാതിയുണ്ട്. റവന്യു വകുപ്പിനെപ്പറ്റി നല്‍കിയ പരാതിയില്‍ പലതും മറുപടി പോലും ലഭിക്കാതെ കിടക്കുന്നു. പരാതി ലഭിച്ചു 15 ദിവസത്തിനകം മറുപടി നല്‍കണമെന്ന ചട്ടം നിലനിര്‍ക്കെയാണിത്. മിക്ക പരാതികളിലും കഴമ്പില്ലെന്നു പറഞ്ഞു തുടര്‍ നടപടികള്‍ അവസാനിപ്പിക്കറാണ് പതിവ്.
ജില്ലാ കളക്ടര്‍ അധ്യക്ഷനും വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡി.വൈ.എസ്.പി. കണ്‍വീനറുമായി വിവിധ വകുപ്പുകള്‍ സംബന്ധിച്ചു പൊതുജനങ്ങളുടെ പരാതികള്‍ സ്വീകരിക്കുന്നതിനായി രൂപീകരിച്ച കമ്മിറ്റിയാണ് വിജിലന്‍സ് കമ്മിറ്റി. കമ്മീഷണര്‍, ഡി.എം.ഒ. ആര്‍.ടി.ഒ, ഡി.എസ്.ഒ. എസ്.പി. തുടങ്ങി വിവിധ വകുപ്പുതല മേധാവികള്‍, അംഗീകൃത രാഷ്ടീയ പാര്‍്ട്ടികളുടെ പ്രതിനിധികള്‍ തുടങ്ങിയവരാണ് കമ്മിറ്റിയിലെ അംങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."