ട്രംപിന്റെ യാത്രാവിലക്ക് യു.എസ് സുപ്രിം കോടതി റദ്ദാക്കി
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുസ്ലിം വിരുദ്ധ നിലപാടിന് വീണ്ടും കോടതിയില്‍ തിരിച്ചടി. ആറു മുസ്ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ട്രംപിന്റെ ഉത്തരവ് നടപ്പാക്കാനാവില്ലെന്ന് യു.എസ് സുപ്രിം കോടതിയുടെ വിധി. ട്രംപിന്റെ ഉത്തരവ് സ്റ്റേ ചെയ്ത കീഴ്ക്കോടതി വിധി യു.എസ് സുപ്രിം കോടതി ശരിവച്ചു. 205 പേജുള്ള വിധിന്യായമാണ് കോടതി പുറത്തിറക്കിയത്.
അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സ് നല്കിയ അപ്പീലാണ് കോടതി തള്ളിയത്. തുടര്‍ന്ന് ജെഫ് ഹരജി പിന്‍വലിച്ചു. മുസ്ലിം രാഷ്ട്രങ്ങളിലുള്ളവരെ വിലക്കിയ നീക്കം ഭരണഘടനാ തത്വങ്ങള്‍ ലംഘിക്കുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. മതാടിസ്ഥാനത്തില്‍ വേര്‍തിരിവ് സൃഷ്ടിക്കുന്നതാണ് ഉത്തരവെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് കോടതി പറഞ്ഞു. അതേസമയം, കോടതി ഉത്തരവ് നിരാശാജനകമാണെന്നും ദേശീയ സുരക്ഷ കണക്കിലെടുക്കാതെ ഉത്തരവ് തള്ളിയത് ശരിയായില്ലെന്നും വൈറ്റ്ഹൗസ് വാക്താവ് പ്രതികരിച്ചു.
ഇറാന്, ലിബിയ, സൊമാലിയ,സുദാന്‍,സിറിയ,യമന്‍ എന്നീ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്. മാര്‍ച്ച് ആറിനാണ് ഭേദഗതികളോടെ രണ്ടാം യാത്രാവിലക്ക് ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."