അമേരിക്കന്‍ സേനയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്
തലശ്ശേരി: അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ മിലിട്ടറി ക്യാംപിലേക്ക് വിസ നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ ബിഹാര്‍ സ്വദേശി ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍. ബഹിയാവാനിലെ ജോഹര്‍ ഇമാം(28), കൊല്ലം കൊട്ടാരക്കരയിലെ പള്ളിക്കല്‍ ദീപ വിഹാറില്‍ ദില്ഷന് എസ്. രാജ്(30) എന്നിവരെയാണ് തലശ്ശേരി എ.എസ്.പി ചൈത്ര തെരേസ ജോണിന്റെ നിര്‍ദേശ പ്രകാരം അറസ്റ്റ് ചെയ്തത്.ഒന്നര ലക്ഷം രൂപയാണ് വിസക്ക് നല്‍കേണ്ടത്. അരലക്ഷം രൂപയോളം പലരും മുന്‍കൂറായി നല്‍കിയിരുന്നു. ഈ തുക സംഘം നിര്‍ദേശിക്കുന്ന അക്കൗണ്ടിലേക്കാണ് നിക്ഷേപിക്കേണ്ടത്. പല ബാങ്കുകളുടെയും ബീഹാറിലെയും ഉത്തര്‍ പ്രദേശിലെയും അക്കൗണ്ടുകളിലേക്കാണ് പണം നിക്ഷേപിച്ചത്. ഗ്രാമീണ കര്‍ഷകരുടെ സീറോ ബാലന്‍സ് അക്കൗണ്ടുകളാണ് തട്ടിപ്പിനായി ഉപയോഗിച്ചതെന്ന് അന്വേഷണസംഘം കണ്ടെത്തി.
തുടര്‍ന്നുള്ള പൊലിസ് അന്വേഷണത്തിലാണ് ഗ്രാമ മുഖ്യന്റെ സഹായിയായ ജോഹര്‍ ഇമാമിനെ കേരള പൊലിസ് കസ്റ്റഡിയിലെടുത്തത്. ഇയാളില്‍നിന്നാണ് അന്വേഷണം ദില്ഷന് രാജിലേക്ക് നീണ്ടത്.
തലശ്ശേരി കോസ്റ്റല്‍ എസ്.ഐ എം.വി ബിജു, പി. രാജീവന്, എന്‍.എ ശ്രീജേഷ്കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് ബീഹാറിലെ ജോഹര്‍ താമസിക്കുന്ന ഗ്രാമം വളഞ്ഞ് ബീഹാറിലെ പൊലിസ് സേനയുടെ സഹായത്തോടെ ഇരുവരെയും അറസ്റ്റുചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."