HOME
DETAILS

അന്നം നൽകുന്ന കർഷക സമര പോരാട്ടത്തിന് കെഎംസിസി യുടെ ഐക്യദാർഢ്യം

  
backup
December 15 2020 | 15:12 PM

riyadh-kmcc-1512

      റിയാദ്: വിശക്കുന്ന വയറിന് അന്നം നൽകുന്ന ഇന്ത്യയിലെ കർഷക ജനവിഭാഗത്തിന്റെ അതിജീവനത്തിനായുള്ള പോരാട്ടത്തിന് കടലിനിക്കരെ നിന്നും കെഎംസിസി യുടെ ഐക്യദാർഢ്യം. റിയാദ് പാലക്കാട്‌ ജില്ല കെഎംസിസി യുടെ പ്രവർത്തകർ സഘടിപ്പിച്ച സ്നേഹ വിചാരം ഫാമിലി ഗാദറിങ് പരിപാടിയിലായിലായിരുന്നു, സ്ത്രീകളും കുട്ടികളും അടങ്ങുന്ന കെഎംസിസി പ്രവർത്തകർ മണ്ണിൽ പണിയെടുക്കുന്ന കർഷകന്റെ ഹൃദയ വികാരത്തോടൊപ്പം ചേർന്ന് നിന്നുള്ള ശ്രദ്ധേയമായ പരിപാടിയൊരുക്കിയത്.

     വിത്ത് വിതച്ച് മാസങ്ങളോളം മണ്ണോടു പൊരുതി, ക്ഷമയോടെ വിളവിന് കാത്ത് നിന്ന് അത് വിറ്റ്, തന്റെ കുടുംബത്തിന്റെ വിശപ്പകറ്റുന്നവനാണ് കർഷകൻ. അവരുടെ ഉത്പന്നങ്ങൾക്ക് മിനിമം വില ഉറപ്പാക്കുന്ന കർഷക മാർക്കറ്റുകൾ ഇല്ലാതാക്കുക വഴി സ്വകാര്യ കുത്തകകൾ കർഷകന് മേൽ ആധിപത്യം ചെലുത്തുകയും അവന്റെ വിയർപ്പിൽ നെയ്തെടുത്ത ഉത്പന്നങ്ങൾ ഇന്ത്യയിലെ കോർപ്പറേറ്റ് ഭീമന്മാർ നിശ്ചയിക്കുന്ന ഏതു തുച്ഛമായ വിലക്കും നൽകേണ്ട അവസ്ഥയിലേക്ക് കർഷക മാർക്കറ്റുകൾ കൂപ്പു കുത്തുകയും ചെയ്യും. കർഷക സമൂഹത്തെ സമ്പൂർണ ദുരിത്തിലേക്ക് തള്ളിവിടുന്ന കേന്ദ്ര സർക്കാറിന്റെ ഈ കാടത്തതിനെതിരെയാണ് തലസ്ഥാന നഗരിയിൽ പാവപ്പെട്ട കർഷകർ  സമരപോരാട്ടം നയിച്ചു കൊണ്ടിരിക്കുന്നത്. ഈ പോരാട്ടത്തോട് ഹൃദയം ചേർത്തു വെക്കുകയാണ് കെഎംസിസി പ്രവർത്തകർ. സുറുർ മുതുതല സമരത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ലഘു വിവരണം നടത്തി.

      വെള്ളിയാഴ്ച ഉച്ച മുതൽ സുലൈ ഇസ്‌തിറാഹയിൽ സംഘടിപ്പിച്ച ഫാമിലി ഗാദറിങ് സ്നേഹ വിചാരം എന്ന പരിപാടി കുടുംബങ്ങളുടെ നിറഞ്ഞ സാന്നിധ്യം കൊണ്ടും തികഞ്ഞ ക്രമീകരണം കൊണ്ടും ശ്രദ്ധേയമായി. എൻഎൽപി ട്രൈനെർ ഷാഫി കരുവാരക്കുണ്ട് കുടുംബങ്ങൾക്കായി ഹാപ്പിനെസ്സ് എന്ന വിഷയത്തിൽ സംസാരിച്ചു. സഊദി കെഎംസിസി നാഷണൽ കമ്മിറ്റി സെക്രട്ടറിയറ്റ് മെമ്പർമാരായ ഉസ്മാനാലി പാലത്തിങ്ങൽ, ഷുഹൈബ് പനങ്ങാങ്ങര, മലപ്പുറം ജില്ലാ കെഎംസിസി ജനറൽ സെക്രട്ടറി അസിസ് വെങ്കിട്ട എന്നിവർ സന്നിഹിതരായിരുന്നു.

     മുതിർന്നവർക്കായി ഒരുക്കിയ ഷൂട്ട്‌ ഔട്ട്‌, ബോൾ ഔട്ട്‌, വടംവലി, സ്ലോ സൈക്ലിംഗ്, കുട്ടികൾക്കായി ഒരുക്കിയ സ്വീറ്റ് കളക്ഷൻ, ബലൂൺ ബ്ലാസ്റ്റിംഗ് , കുടുംബിനികൾക്കായി ഒരുക്കിയ മ്യൂസിക് ചെയർ, വാട്ടർ ഫില്ലിംഗ്, സ്പൂൺ റൈസിങ്, തുടങ്ങിയ മത്സര ഇനങ്ങളും, മുതിർന്നവരും കുട്ടികളും കുടുംബിനികളും ഒന്നടങ്കം പങ്കെടുത്ത പാട്ടിരുത്തവും പരിപാടിക്ക് ആവേശം പകർന്നു. മുനീർ ശങ്കരമംഗലം, മുജീർ പട്ടാമ്പി എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി. അഞ്ചു ഗ്രൂപ്പുകളായി തിരിച്ചുള്ള മത്സരങ്ങളിൽ ലത്തീഫ് പട്ടാമ്പി നേതൃത്വം നൽകിയ ഗ്രീൻ ഗ്രൂപ്പ്‌ ജേതാക്കളായി. മുനീർ തൃക്കടീരി, ഹനീഫ പട്ടാമ്പി, സാദിക്ക് തൃത്താല, റിയ ഫാത്തിമ   എന്നിവർ ഗ്രൂപ്പ്‌ ലീഡർമാരായിരുന്നു.

    കുടുംബിനികൾക്കിടയിൽ പ്രവർത്തനങ്ങളെ ക്രോഡീകരിക്കുന്നതിന് ജില്ലയിലെ വനിതാ പ്രവർത്തകരെ ഉൾക്കൊള്ളിച്ചു കെഎംസിസി വനിതാ വിംഗ് രൂപീകരിച്ചു. മുത്തുകുട്ടി തരൂർ, മുഹമ്മദ്‌ കുട്ടി തൃത്താല, ബാദുഷ ഷൊർണൂർ, മുഹമ്മദ്‌ അലി വാഫി പട്ടാമ്പി, സൈദ് തൃക്കടീരി ഷുഹൈബ് ചുണ്ടമ്പറ്റ, റഷീദ് തൃത്താല ഫഹദ് കൊടുമുണ്ട, നജീബ് ചൂരക്കോട്, ബഷീർ പനമണ്ണ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.വി അന്‍വര്‍ ഡി.എം.കെയിലേക്ക്?; ചെന്നൈയിലെത്തി നേതാക്കളെ കണ്ടു

Kerala
  •  2 months ago
No Image

വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ കനക്കും; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala
  •  2 months ago
No Image

ചട്ടം ഇരുമ്പ് ഉലക്കയൊന്നുമല്ലല്ലോ, പിണറായിക്ക് ഇളവ് നല്‍കി; പ്രായപരിധി നിബന്ധനയ്‌ക്കെതിരെ ജി സുധാകരന്‍

Kerala
  •  2 months ago
No Image

ആകാശവാണി മുന്‍ വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ അന്തരിച്ചു

Kerala
  •  2 months ago
No Image

കോഴിക്കോട് നടുവണ്ണൂരില്‍ 15കാരനെ കാണാതായതായി പരാതി

Kerala
  •  2 months ago
No Image

കെ.എസ്.ആര്‍.ടി.സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

ബലാത്സംഗക്കേസ്: ചോദ്യം ചെയ്യലിനായി ഹാജരാകാമെന്നറിയിച്ച് നടന്‍ സിദ്ദിഖ്; നോട്ടിസ് നല്‍കി വിളിപ്പിച്ച ശേഷം മൊഴിയെടുക്കുമെന്ന് അന്വേഷണസംഘം

Kerala
  •  2 months ago
No Image

അമേഠി കൂട്ടകൊലപാതകം; അധ്യാപകന്റെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നെന്ന് പ്രതി, രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാലിന് വെടിവെച്ച് പൊലിസ്

National
  •  2 months ago
No Image

കെ.സുരേന്ദ്രന് ആശ്വാസം; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ മുഴുവന്‍ പ്രതികളും കുറ്റവിമുക്തര്‍

Kerala
  •  2 months ago
No Image

 ഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കുകയാണ് ഇസ്‌റാഈല്‍ ആദ്യം ചെയ്യേണ്ടത്; ബൈഡനെ തള്ളി ട്രംപ്

International
  •  2 months ago