ജി.എസ്.ടി: കേരളത്തിന്റെ ആശങ്കകള്‍ പരിഹരിക്കപ്പെടണമെന്ന് പി.ടി തോമസ്
കൊച്ചി: ജൂലൈ ഒന്നു മുതല്‍ രാജ്യത്തെമ്പാടും നടപ്പാക്കുന്ന ചരക്കുസേവന നികുതിയുമായി ബന്ധപ്പെട്ട് കേരളത്തിനുള്ള ആശങ്കകള്‍ പരിഹരിക്കുന്നതിന് കൂടുതല്‍ പഠനങ്ങളും ചര്‍ച്ചകളും നടക്കണമെന്ന് പി.ടി തോമസ് എം.എല്‍.എ. നാലാമത് സി.എ സാജു കെ എബ്രഹാം അനുസ്മരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജി.എസ്.ടി സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജി.എസ്.ടി കേരളത്തിന് മെച്ചം തന്നെയാണെങ്കിലും ചിലമേഖലകളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ജി.എസ്.ടി കേരളത്തിനാണ് ഏറ്റവും അനുകൂലമായി മാറുകയെന്ന്് ഇതുവരെ പറഞ്ഞിരുന്ന ധനമന്ത്രി തോമസ് ഐസക്ക് പോലും ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ള ആശങ്കകള്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നും പി ടി തോമസ് പറഞ്ഞു
ജി.എസ്.ടി നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൂര്‍ണ സജ്ജമായിക്കഴിഞ്ഞതായി ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ സെന്‍ട്രല്‍ എക്‌സൈസ് ആന്റ് കസ്റ്റംസ് പ്രിന്‍സിപ്പല്‍ കമ്മിഷണര്‍ പുല്ലേല നാഗേശ്വര റാവു പറഞ്ഞു. സാജു ആന്റ് കമ്പനി പാര്‍ട്ണര്‍ ആനി എബ്രഹാം, ഷൈല സലോമി എബ്രഹാം എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."