കെ.എ.ടി.എഫ് ഭാഷാസമര അനുസ്മരണ സമ്മേളനം
കാസര്‍കോട്: കെ.എ.ടി.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ഭാഷാസമര അനുസ്മരണ സമ്മേളനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ. മുഹമ്മദ് അധ്യക്ഷനായി.
മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് സി.എച്ച് മൊയ്തീന്‍ കൊല്ലമ്പാടി അനുസ്മരണ പ്രഭാഷണം നടത്തി. അറബിക് ഭാഷയെടുത്ത് എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള ഉപഹാരം മുന്‍മന്ത്രി സി.ടി അഹമ്മദലി വിതരണം ചെയ്തു
എന്‍.എ സലീം ഫാറൂഖി, എം.എ മക്കാര്‍, പി.അബ്ദുല്‍ ഹമീദ്, പി.പി അബൂബക്കര്‍, കെ.അബ്ദുറഹിമാന്‍, കെ.കെ അബ്ദുല്ല സംസാരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.അബ്ദുല്‍ അസീസ് സ്വാഗതവും ജില്ലാ പ്രസിഡന്റ് പി. മൂസക്കുട്ടി നന്ദിയും പറഞ്ഞു. തുടര്‍ന്നുനടന്ന സംസ്ഥാനതല അലിഫ് അറബിക് ടാലന്റ് ടെസ്റ്റിന് ഇ.എ അബ്ദുല്‍ റഷീദ്, ടി.കെ ബഷീര്‍, യഹ്‌യാഖാന്‍ മഞ്ചേശ്വരം നേതൃത്വം നല്‍കി.
ഉച്ചയ്ക്കുശേഷം നടന്ന സമാപനസമ്മേളനം സംസ്ഥാന ട്രഷറര്‍ കെ.കെ അബ്ദുല്‍ ജബ്ബാറിന്റെ അധ്യക്ഷതയില്‍ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി ഉദ്ഘാടനം ചെയ്തു. സി.ടി കുഞ്ഞയമു, വി. മറിയുമ്മ, കെ.എ മാഹി, വി.പി താജുദ്ദീന്‍ പ്രസംഗിച്ചു.
അലിഫ് അറബിക്
ടാലന്റ് ടെസ്റ്റ് വിജയികള്‍
യു.പി വിഭാഗം ഒന്നാംസ്ഥാനം: അല്‍ഫ ബിന്ത് ഷാഹുല്‍ ഹമീദ് (കെ.ഇ.എ.യു.പി സ്‌കൂള്‍ പുത്തൂര്‍മഠം, കോഴിക്കോട്), രണ്ടാംസ്ഥാനം: പി.പി മുഹമ്മദ് ആദില്‍ (എം.യു.എം.പി സ്‌കൂള്‍, വടകര), മൂന്നാംസ്ഥാനം: എന്‍.എ അജ്മല്‍ (എച്ച്.എസ്.എസ് വല്ലപ്പുഴ), മിന്‍ഹത്ത് ഹംസ ടി.പി (സി.എച്ച്.എസ്.എസ് അടക്കാകുണ്ട്, മലപ്പുറം)
എച്ച്.എസ് വിഭാഗം ഒന്നാംസ്ഥാനം: ബാസില്‍ (പി.എച്ച്.എസ്.എസ് ചേന്ദമംഗല്ലൂര്‍, കോഴിക്കോട്), രണ്ടാംസ്ഥാനം: മുഹമ്മദ് റഷീഖ് വി.കെ (ജി.എച്ച്.എസ്.എസ് ചുണ്ടമ്പറ്റ, പാലക്കാട്), മൂന്നാംസ്ഥാനം: ലിയാന. വി (ഡി.ഐ.എസ്.എ കണ്ണൂര്‍)
എച്ച്.എസ്.എസ് വിഭാഗം ഒന്നാംസ്ഥാനം: മുഹമ്മദ് നിഹാദ് പി.വി (ജി.എച്ച്.എസ് ചാലിയം, കോഴിക്കോട്), രണ്ടാംസ്ഥാനം: റിബാഷെറിന്‍ (ജി.ജി.എച്ച്.എസ്.എസ് തിരുവങ്ങാട്, കണ്ണൂര്‍), മൂന്നാംസ്ഥാനം: മുഹമ്മദ് ഫസീല്‍. സി (എം.ഇ.എസ്.എച്ച്.എസ്.എസ് മണ്ണാര്‍ക്കാട്, പാലക്കാട്).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."