കുടുംബ കോടതികളെക്കുറിച്ചുള്ള ആക്ഷേപങ്ങള്‍ ഹൈക്കോടതി അന്വേഷണം നടത്തണം
കോഴിക്കോട്: സംസ്ഥാനത്തെ കുടുംബ കോടതികളെക്കുറിച്ച് ഉയര്‍ന്നുവന്നിട്ടുള്ള ആക്ഷേപങ്ങള്‍ ഹൈക്കോടതി അന്വേഷിച്ചു യുക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് പീപ്പിള്‍സ് ആക്ഷന്‍ കൗണ്‍സില്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് ആവശ്യപ്പെട്ടു.
കള്ളക്കേസുകളെക്കുറിച്ചും നീതി നിഷേധങ്ങളെക്കുറിച്ചും കക്ഷികളെ വഞ്ചിക്കുന്ന അഭിഭാഷകരെക്കുറിച്ചുമുള്ള തെളിവുകള്‍ ശേഖരിക്കാനും അക്കാര്യം അധികാരികളെയും പൊതുജനങ്ങളെയും ബോധ്യപ്പെടുത്താനും വേണ്ട നടപടികളുമായി മുന്നോട്ട് പോകാനും തീരുമാനിച്ചു. തെളിവുകള്‍ 9387469083 എന്ന നമ്പറില്‍ അറിയിക്കേണ്ടതാണ്.യോഗത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ എം.ഐ റാവുത്തര്‍ അധ്യക്ഷനായി. എ.കെ ജയകുമാര്‍, ചെറിയാന്‍ തോട്ടുങ്കല്‍, എം.കെ അഷ്‌റഫ്, ഹാരിസ് കോടപറമ്പില്‍, കുറ്റിയില്‍ നിസാം, സി.കെ വിശ്വനാഥന്‍, കുഞ്ഞിമുഹമ്മദ് വടക്കെക്കര, വി. ശശിധരന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."