പൊലിസില്‍ ഉന്നത സ്ഥാനങ്ങളിലെല്ലാം ക്രിമനലുകള്‍: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
ആലപ്പുഴ: ഇടതു മുന്നണി ഭരണത്തില്‍ പോലീസിലെ ഉന്നത സ്ഥാനങ്ങളിലെല്ലാം കൊടിയ അഴിമതിക്കാരായ ഉദ്യോഗസ്ഥരെയാണ് നിയമിച്ചിരിക്കുന്നതെന്ന് മുന്‍ അഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം എല്‍ എ പറഞ്ഞു.
നിരവധി കേസുകളില്‍പ്പെട്ട് വിജിലന്‍സ്, സി ബി ഐ, എന്‍ ഐ എ തുടങ്ങിയവയുടെ അന്വേഷണം നേരിടുന്നവരെ പ്രധാന പോസ്റ്റുകളില്‍ നിയമിച്ചിരിക്കുന്നത്. എന്നിട്ടാണ് ഈ സര്‍ക്കാരില്‍ അഴിമതിയില്ലെന്ന് ഒന്നാം വാര്‍ഷികത്തില്‍ മുഖ്യമന്ത്രി കൊട്ടിഘോഷിക്കുന്നത്.
ക്രിമനല്‍ ബന്ധമുള്ളവരാണ് പല ഉദ്യോഗസ്ഥരും. അതുകൊണ്ടാണ് നാട്ടില്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. രാജ്യത്തെ തന്നെ ഏറ്റവും പ്രഗത്ഭനായ പൊലിസ് ഉദ്യേഗസ്ഥരില്‍ ഒരാളാണ് ടി.പി. സെന്‍കുമാര്‍. എന്നാല്‍ അദ്ദേഹത്തോട് പക തീര്‍ക്കാന്‍ സര്‍ക്കാര്‍ തന്നെ പോലീസ് സേനയില്‍ അച്ചടക്കലംഘനം പഠിപ്പിക്കുന്നു.
വാര്‍ത്താസമ്മേളനത്തില്‍ ഡി.സി.സി പ്രസിഡന്റ് അഡ്വ.എം. ലിജു,എന്‍ എസ് യു ദേശീയ സെക്രട്ടറി അഡ്വ. എസ് ശരത് എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."