മുഹ്‌സിന്‍ കൊലപാതക കേസില്‍ യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കുന്നു: അഡ്വ.എം.ലിജു
ആലപ്പുഴ : ആലിശ്ശേരിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ അക്രമണത്തില്‍ കൊലചെയ്യപ്പെട്ട മുഹ്‌സിന്‍ കൊലപാതക കേസില്‍ യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കുന്നത് സി.പി.എം - ബി.ജെ.പി കൂട്ടുകെട്ടാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.എം.ലിജു ആരോപിച്ചു.
വധത്തിന് പിന്നിലെ യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് സൗത്ത് ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ്. മഴഹ്‌സീന്റെ വധത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ച സി.പി.എം ഇന്ന് പുലര്‍ത്തുന്ന നിസ്സംഗത സംശയകരമാണ്. അമ്പലപ്പുഴ എം.എല്‍.എ കൂടിയായ ജി.സുധാകരന്‍ ക്രിയാത്മക ഇടപെടല്‍ നടത്തിയില്ല.
സി.പി.എം-ബി.ജെ.പി നേതാക്കള്‍ തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് കേസ് അട്ടിമറിക്കാന്‍ നടത്തിയ ശ്രമത്തിന് പിന്നില്‍ എന്നും ലിജു ആരോപിച്ചു. സംഭവത്തില്‍ ഉള്‍പ്പെട്ട യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ കോണ്‍ഗ്രസ്സ് അതിശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. ക്ഷേത്ര ഭൂമികളെ കൊലക്കളമാക്കുന്ന ആര്‍.എസ്.എസ് ക്രിമിനലുകള്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് കോണ്‍ഗ്രസ്സിനെ ദുര്‍ബലപ്പെടുത്തുവാന്‍ ഇരു കൂട്ടരും ചേര്‍ന്നു നടത്തുന്ന രഹസ്യ അജണ്ടയുടെ ഭാഗമാണെന്നും ലിജു ആരോപിച്ചു.
സൗത്ത് ബ്ലോക്ക് പ്രസിഡന്റ് ഇല്ലിക്കല്‍ കുഞ്ഞുമോന്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍ ഡി.സി.സി പ്രസിഡന്റ് എ.എ.ഷുക്കൂര്‍, ജി.സഞ്ജീവ് ഭട്ട്, വിശ്വേശ്വരപണിക്കര്‍, മാത്യു ചെറുപറമ്പന്‍, ബഷീര്‍ കോയാപറമ്പില്‍, മോളി ജേക്കബ്, സീനത്ത് നാസ്സര്‍, ലൈലാ ബീവീ, ജോണ്‍ബ്രിട്ടോ, ഒ.കെ.ഷെഫീഖ്, നൂര്‍ദ്ദീന്‍ കോയാ, കെ.എസ്.ഡൊമനിക്, കെ.ആര്‍.ലാല്‍ജി, കെ.നാസ്സര്‍, എന്‍.ഹരികുമാര്‍, ആര്‍.ബേബി, റീന സജീവ്, ഷമീര്‍ കുന്നുംപുറം, ധനപാലന്‍, എം.എം.ഷെറീഫ്, ഷൗക്കത്ത് വെറ്റക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."