HOME
DETAILS

സിറോ മലബാര്‍ സഭയിലെ വിഭാഗീയത: താക്കീതുമായി സ്ഥിരം സിനഡ്

  
backup
July 16 2019 | 20:07 PM

%e0%b4%b8%e0%b4%bf%e0%b4%b1%e0%b5%8b-%e0%b4%ae%e0%b4%b2%e0%b4%ac%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%ad%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%ad%e0%b4%be

 


കൊച്ചി: ഭൂമി വില്‍പന വിവാദം, സഹായമെത്രാന്മാര്‍ക്കെതിരായ നടപടി തുടങ്ങിയ വിവാദ വിഷയങ്ങളില്‍ വത്തിക്കാനും എറണാകുളം-അങ്കമാലി അതിരൂപതയും സ്വീകരിച്ച നിലപാടുകളെ എതിര്‍ക്കുന്ന അതിരൂപതയിലെ ഒരു വിഭാഗം വൈദികര്‍ക്കും വിശ്വാസികള്‍ക്കും താക്കീതുമായി സിറോ മലബാര്‍ സഭ സ്ഥിരം സിനഡ്.
പരസ്യ പ്രസ്താവന അടക്കമുള്ള വിഭാഗീയത വളര്‍ത്തുന്ന നടപടികളില്‍നിന്നും ഇടപെടലുകളില്‍നിന്നും എല്ലാ അതിരൂപത അംഗങ്ങളും വിട്ടു നില്‍ക്കണമെന്നും സ്ഥിരം സിനഡിലെ മെത്രാന്മാര്‍ ആവശ്യപ്പെട്ടു.
കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഇന്നലെ ചേര്‍ന്ന സമ്മേളനത്തിനു ശേഷം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലൂടെയാണ് സ്ഥിരം സിനഡ് നിലപാട് വ്യക്തമാക്കിയത്.
ഓഗസ്റ്റ് മാസത്തില്‍ നടക്കുന്ന സീറോ മലബാര്‍ മെത്രാന്മാരുടെ സിനഡ് വരെയാണ് എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണ കാര്യങ്ങളില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ സഹായിക്കുന്നതിന് സ്ഥിരം സിനഡിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. അതനുസരിച്ച് മാര്‍പ്പാപ്പയുടെ തീരുമാനങ്ങള്‍ നടപ്പിലാക്കിയതിനു ശേഷമുള്ള അതിരൂപതയിലെ സ്ഥിതിഗതികള്‍ വിശകലനം ചെയ്ത യോഗം സഭയുടെ ഐക്യത്തിനും അച്ചടക്കത്തിനും വിഘാതമാകുന്ന പ്രവര്‍ത്തനങ്ങളില്‍നിന്നു വിശ്വാസികള്‍ വിട്ടു നില്‍ക്കണമെന്ന് ആവശ്യപ്പെട്ടു.
അതിരൂപതയില്‍ മാര്‍പാപ്പയുടെ തീരുമാനങ്ങള്‍ നടപ്പിലാക്കിയതുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്ന സാഹചര്യങ്ങളും സംഭവികാസങ്ങളും വിശ്വാസത്തിന്റെയും അനുസരണയുടെയും പേരില്‍ എല്ലാവരും സ്വീകരിക്കണമെന്നും സിനഡ് ആവശ്യപ്പെട്ടു. 2019 ജനുവരിയില്‍ നടന്ന സിനഡിന്റെ സമാപനത്തില്‍ നല്‍കിയ സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്ന അച്ചടക്ക നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാന്‍ ബന്ധപ്പെട്ട എല്ലാവരും ശ്രദ്ധിക്കണം. അതിരൂപതയുടെ കൂരിയ അംഗങ്ങളായ പ്രോട്ടോ സിഞ്ചെല്ലൂസ്, ചാന്‍സലര്‍, വൈസ് ചാന്‍സലര്‍, ഫിനാന്‍സ് ഓഫിസര്‍ എന്നിവരുമായി സ്ഥിരം സിനഡ് അംഗങ്ങള്‍ ചര്‍ച്ച നടത്തുകയും സാമ്പത്തിക കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള അതിരൂപതയിലെ സാഹചര്യങ്ങള്‍ വിലയിരുത്തുകയും ചെയ്തിരുന്നു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അതിരൂപതയിലെ ദേവാലയങ്ങളില്‍ വായിക്കാന്‍ നല്‍കിയ സര്‍ക്കുലര്‍ കഴിഞ്ഞ ഞായറാഴ്ച ഭൂരിഭാഗം പള്ളികളിലും വായിച്ചിരുന്നില്ല. ഇതിനു പിന്നാലെയാണ് സ്ഥിരം സിനഡ് ചേര്‍ന്നതും നിലപാട് വ്യക്തമാക്കിയതും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago
No Image

എ.ഡി.ജി.പിയുടെ മേല്‍ ഒരു പരുന്തും പറക്കില്ല; മുഖ്യമന്ത്രി ഒരു ക്രിമിനലിനെ കെട്ടിപ്പിടിച്ചിരിക്കുന്നു; അന്‍വര്‍   

Kerala
  •  2 months ago
No Image

കുവൈത്തിൽ വിദേശികൾക്ക് പൗരത്വം നൽകുന്ന നിയമ ഭേദഗതിക്ക് അംഗീകാരം

Kuwait
  •  2 months ago
No Image

പൊലിസ് സ്വര്‍ണം പിടികൂടുന്നത് തുടരണം; സ്വര്‍ണക്കടത്ത് ഇനി കസ്റ്റംസിനെ അറിയിച്ചാല്‍ പോരെയെന്ന എഡിജിപിയുടെ നിര്‍ദ്ദേശം തള്ളി ഡിജിപി

Kerala
  •  2 months ago
No Image

അരിയുടെ കയറ്റുമതി നിരോധനം പിൻവലിച്ചു; യുഎഇയിൽ അരി വില കുറയും

uae
  •  2 months ago
No Image

വന്‍ ഡിസ്കൗണ്ട് സെയിലുമായി എയര്‍ അറേബ്യ

uae
  •  2 months ago