സഊദി വല്‍ക്കരണത്തെ പേടിക്കേണ്ട: വിദേശ യുവാക്കള്‍ക്കായി നിരവധി അവസരങ്ങളൊരുങ്ങുന്നു, പുതിയ വിസയും
റിയാദ്: ശക്തമായ സഊദി വല്‍ക്കരണം നടക്കുമ്പോഴും, സഊദിക്ക് വിദേശ തൊഴിലാളികളായ യുവാക്കളെ വേണമെന്നു റിപ്പോര്‍ട്ട്. ഇതിനായി പുതുതായി പ്രഖ്യാപിച്ച സഊദി വല്‍ക്കരണന പദ്ധതിയില്‍ അടക്കം വിവിധ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. രാജ്യത്ത് വരാനിരിക്കുന്ന വന്‍കിട പദ്ധതികളിലും മറ്റും ഊര്‍ജ്ജസ്വലരും വിദ്യാഭ്യാസവുമുള്ള യുവാക്കള്‍ക്ക് ഇനിയും വിവിധ മേഖലകളില്‍ അവസരം ഉണ്ടെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞദിവസം സഊദി തോഹസീല്‍ വികസന സാമൂഹ്യമന്ത്രി നടത്തിയ സ്വദേശിവല്‍ക്കരണ കര്‍മ്മ പദ്ധതികളിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.
രാജ്യത്ത് നടപ്പാക്കുന്ന വിവിധ പദ്ധതികളില്‍ വിദേശി യുവാക്കളുടെ ലഭ്യതക്ക് ആവശ്യമായ വിസകള്‍ നല്‍കുന്നതിനായി അതിവേഗ തൊഴില്‍ വിസകള്‍ നല്‍കുമെന്ന് കര്‍മ്മ പദ്ധതികളില്‍ വിശദീകരിച്ചിട്ടുണ്ട്. ഇത് ഇന്ത്യയടക്കമുള്ള വിദേശ രാജ്യങ്ങളിലെ വിദഗ്ദ്ധ തൊഴിലാളികള്‍ക്ക് ഏറെ ആശ്വാസത്തിന് വക നല്‍കുന്നതാണ്. പദ്ധതികള്‍ അവസാനിക്കുന്നതോടെ തൊഴില്‍ വിസയുടെ കാലാവധിയും അവസാനിക്കുന്ന തരത്തിലുള്ള പുതിയ വിസകള്‍ സഊദിയില്‍ അനുവദിച്ചു തുടങ്ങുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സഊദി വിഷന്‍ 2030 നടപ്പിലാക്കുന്നതിന്റെ ഭാഗമായി വന്‍കിട പദ്ധതികളും തൊഴിലവസരങ്ങളുമാണ് സഊദിയില്‍ ഉണ്ടാകുന്നത്. ഇതില്‍ വിദേശികള്‍ക്കും നല്ലൊരു ശതമാനം തൊഴില്‍ മേഖലകളിലും പങ്കാളിത്തം ഉണ്ടാകുമെന്നു വിലയിരുത്തല്‍.
അതേസമയം, സഊദി വിഷന്‍ 2030 നോടനുബന്ധിച്ച് സഊദിയില്‍ നിരവധി വിദഗ്ദ്ധ തൊഴിലവരങ്ങള്‍ ഉണ്ടാകുമെന്നും ഇതുപയോഗപ്പെടുത്താന്‍ ഇന്ത്യന്‍ എന്‍ജിനീയര്‍മാരും സാങ്കേതിക വിദഗ്ധരും കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും സഊദിയിലെ ഇന്ത്യന്‍ അംബാസിഡര്‍ അഹ്മദ് ജാവേദ് ഓര്‍മ്മപ്പെടുത്തി. റിയാദിലെ റിത്സ് കാള്‍ട്ടന്‍ ഹോട്ടലില്‍ നടന്ന ഇന്ത്യന്‍ എഞ്ചിനീയേഴ്‌സ് ഫോറം (ഐ ഇ എഫ്) ഇരുപതാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അംബാസിഡര്‍. നിലവില്‍ സഊദിയില്‍ 22500 ഇന്ത്യന്‍ എഞ്ചിനീയര്‍മാരാണ് ഉള്ളതെന്നും സഊദിയിലെ ആകെ എഞ്ചിനീയര്‍മാരില്‍ ഇത് പന്ത്രണ്ടു ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."