HOME
DETAILS

ജില്ലയില്‍ 56 പേര്‍ക്ക് എച്ച്1 എന്‍1 പനി; മരണം മൂന്ന്

  
backup
May 27 2017 | 01:05 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-56-%e0%b4%aa%e0%b5%87%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%8e%e0%b4%9a

കോഴിക്കോട്: ജില്ലയില്‍ ജനവരി മുതലുള്ള കണക്ക് പ്രകാരം മൂന്നുപേര്‍ എച്ച്1 എന്‍1 പനിബാധിച്ച് മരിച്ചതായും 56 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും ജില്ലാ മെഡിക്കല്‍ ഓഫിസറുടെ ചുമതലയുള്ള ഡോ. എ. ആശാദേവി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പരിഭ്രമിക്കേണ്ട സാഹചര്യമില്ലെങ്കിലും ഗര്‍ഭിണികളും കരള്‍-വൃക്കരോഗം, പ്രമേഹം, ഹൃദ്രോഗം, ബി.പി തുടങ്ങിയ രോഗങ്ങളുള്ളവരും ജാഗ്രത പുലര്‍ത്തണം.
ശ്വാസകോശത്തെ ബാധിക്കുന്ന വൈറസ് രോഗമായ എച്ച്1 എന്‍1 തുമ്മലിലൂടെയും ചുമയിലൂടെയുമാണ് പകരുന്നത്. ജലദോഷപ്പനി, ചുമ, തൊണ്ടവേദന, ശ്വാസംമുട്ടല്‍ എന്നീ ലക്ഷണങ്ങളുള്ളവര്‍ അതു സാധാരണ സമയംകൊണ്ട് മാറുന്നില്ലെങ്കിലും അധികമാകുകയാണെങ്കിലും ഉടന്‍ തന്നെ വിദഗ്ധ ചികിത്സ നടത്തണം. ഇതിനായി കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. രോഗം ബാധിച്ചവരെ എ,ബി,സി എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തിരിച്ചാണ് ചികിത്സ നല്‍കുന്നത്. ചെറിയ പനിയോടുകൂടി പ്രാരംഭ ഘട്ടത്തിലുള്ള രോഗികളെയും കടുത്ത പനിയുള്ളവരെയും യഥാക്രമം എ,ബി എന്നീ വിഭാഗങ്ങളില്‍പ്പെടുത്തി ചികിത്സ നല്‍കും. ഇത് ഏതാനും ദിവസത്തെ ചികിത്സകൊണ്ട് ഭേദമാകും.
എന്നാല്‍ ന്യൂമോണിയ, കടുത്ത ശ്വാസംമുട്ടല്‍, നെഞ്ചുവേദന, രകതം കലര്‍ന്ന കഫം തുപ്പുന്ന സാഹചര്യത്തിലെത്തിയവര്‍ തുടങ്ങിയവരെയാണ് സി കാറ്റഗറിയല്‍പ്പെടുത്തുന്നത്. ഇത്തരം രോഗാവസ്ഥയിലെത്തിയവരെ ചികിത്സിച്ചു ഭേദമാക്കുന്നത് കൂടുതല്‍ സങ്കീര്‍ണമായിരിക്കും. മുഴുവന്‍ ആശുപത്രികളിലും മെഡിക്കല്‍ ഷോപ്പുകളിലും ചികിത്സയ്ക്കുള്ള മരുന്ന ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. ഈ വര്‍ഷത്തില്‍ രോഗം ബാധിച്ചവരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. മുഴുവന്‍ ഡോക്ടര്‍മാരും നിലവിലുള്ള മാര്‍ഗരേഖകള്‍ (എ.ബി.സി ഗൈഡ്‌ലൈന്‍) അടിസ്ഥാനമാക്കി ചികിത്സാ നടപടികള്‍ സ്വീകരിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താസമ്മേളനത്തില്‍ നോഡല്‍ ഓഫിസര്‍ മൈക്കിള്‍, പി.എ സന്തോഷ് കുമാര്‍, മാസ് മീഡിയ ഓഫിസര്‍ മണി സംബന്ധിച്ചു.


പപ്പായ, മാങ്ങ,നെല്ലിക്ക, ഇലക്കറികള്‍ കഴിക്കുക

രോഗബാധയുണ്ടായാല്‍ പ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതിന് പപ്പായ, മാങ്ങ, നെല്ലിക്ക, ഇലക്കറികള്‍ തുടങ്ങിയവ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തണം. ചുക്ക്, കുരുമുളക്, തുളസി മുതലായ പ്രകൃതിദത്ത വിഭവങ്ങള്‍ കൊണ്ടുണ്ടാക്കിയ കാപ്പി കഴിക്കുന്നത് നല്ലതാണെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ സൂചിപ്പിച്ചു. കൃത്യസമയത്ത് ആഹാരം കഴിക്കുക, പൊതുസ്ഥലങ്ങളില്‍ പോയതിനു ശേഷം കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക, വേണ്ടത്ര വിശ്രമം, ഉറക്കം എന്നിവ ഉറപ്പുവരുത്തുക, കൃത്യസമയത്ത് ആഹാരം കഴിക്കുക എന്നീ കാര്യങ്ങളും പാലിക്കണം.

രോഗപ്പകര്‍ച്ച തടയാന്‍

ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് മൂക്കും വായും മൂടണം. ജലദോഷപ്പനി, ചുമ തുടങ്ങിയ രോഗലക്ഷണമുള്ളവര്‍ ജോലിക്കോ സ്‌കൂളിലോ മറ്റോ പുറത്തോ പോകാതെ ശ്രദ്ധിക്കണം. ഡോക്ടറുടെ നിര്‍ദേശമനുസരിച്ച് മരുന്ന് കൃത്യമായി കഴിക്കണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാന്റീനില്‍ നിന്നും നല്‍കിയ സാമ്പാറില്‍ ചത്ത പല്ലി: സിഇടി എന്‍ജിനീയറിങ് കോളജ് കാന്റീന്‍ പൂട്ടിച്ചു

Kerala
  •  2 months ago
No Image

പത്രക്കടലാസുകള്‍ വേണ്ട, ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ ഫുഡ് ഗ്രേഡ് പാക്കിങ് മെറ്റീരിയല്‍ മാത്രം;  മാര്‍ഗനിര്‍ദേശങ്ങളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്  

Kerala
  •  2 months ago
No Image

അച്ഛന് കരള്‍ പകുത്ത്‌ മകന്‍; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മൂന്നാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജയം

Kerala
  •  2 months ago
No Image

ബസ്സും കാറും കൂട്ടിയിടിച്ച് ഡ്രൈവര്‍ മരിച്ചു

latest
  •  2 months ago
No Image

യദുവിന്റെ പരാതി മാധ്യമശ്രദ്ധയ്ക്ക് വേണ്ടി; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പൊലിസ്

Kerala
  •  2 months ago
No Image

IN DEMAND JOB SECTORS IN DUBAI FOR 2024

uae
  •  2 months ago
No Image

നവീന്‍ ബാബുവിന്റെ അവസാന സന്ദേശം പുലര്‍ച്ചെ 4.58-ന്; അയച്ചത് ജൂനിയര്‍ സൂപ്രണ്ട് പ്രേംരാജിന് 

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

രാജ്യത്തെ സി.ആര്‍.പി.എഫ് സ്‌കൂളുകള്‍ക്കും ബോംബ് ഭീഷണി

National
  •  2 months ago
No Image

ജാര്‍ഖണ്ഡില്‍ ബി.ജെ.പിക്ക് തിരിച്ചടി; മുന്‍ എം.എല്‍.എമാര്‍ ഉള്‍പെടെ മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിട്ട് ജെ.എം.എമ്മിലേക്ക് 

Kerala
  •  2 months ago