ഇരട്ടക്കൊല നടന്ന പുല്ലൂര്‍- പെരിയ പഞ്ചായത്ത് യു.ഡി.എഫ് പിടിച്ചെടുത്തു
കാസര്‍കോട്: രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അതിക്രൂരമായി കൊല്ലപ്പെട്ട കല്ല്യോട്ട് ഉള്‍പ്പെടുന്ന പുല്ലൂര്‍- പെരിയ പഞ്ചായത്തിന്റെ ഭരണം എല്‍.ഡി.എഫില്‍ നിന്ന് യു.ഡി.എഫ് പിടിച്ചെടുത്തു.
കല്ല്യോട്ട് വാര്‍ഡും കോണ്‍ഗ്രസ് പിടിച്ചെടുത്തിട്ടുണ്ട്. 355 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇവിടെ വിജയിച്ചത്. 2015ല്‍ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി 80 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കല്ല്യോട്ട് നിന്ന് വിജയിച്ചത്. എന്നാല്‍, ഇത്തവണ കല്ല്യോട്ടിന് പുറമെ സി.പി.എമ്മിന്റെ ഉറച്ച കോട്ടകളായ കൂടാനം, കൊടവലം, പെരിയ ടൗണ്‍ വാര്‍ഡുകള്‍ കൂടി എല്‍.ഡി.എഫില്‍ നിന്ന് പിടിച്ചെടുത്താണ് പഞ്ചായത്ത് ഭരണം യു.ഡി.എഫ് സ്വന്തമാക്കിയത്. 17 സീറ്റുകളുള്ള പഞ്ചായത്തില്‍ യു.ഡി.എഫ് 9, എല്‍.ഡി.എഫ് 7, ബി.ജെ.പി 1 എന്നിങ്ങനെയാണ് കക്ഷിനില. അതേസമയം, ഇരട്ടക്കൊലക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മണികണ്ഠന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പാക്കം ഡിവിഷനില്‍ നിന്നും കൊലക്കേസില്‍ പ്രതികള്‍ക്കെതിരേ നിയമയുദ്ധം നടത്തിയ അഡ്വ. ബാബുരാജ് യു.ഡി.എഫ് സ്ഥാനാര്‍ഥിയായി പെരിയ ഡിവിഷനില്‍ നിന്നും വിജയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."