HOME
DETAILS

മോദി സര്‍ക്കാരിനെതിരായ സമരം അന്നാ ഹസാരെ പിന്‍വലിച്ചു

  
backup
October 02 2018 | 18:10 PM

%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%bf-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%be%e0%b4%af-%e0%b4%b8

ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിനെതിരേ ഗാന്ധിയന്‍ അന്നാ ഹസാരെ തുടങ്ങാനിരുന്ന അനിശ്ചിതകാല നിരാഹാര സമരം പിന്‍വലിച്ചു. രാജ്യത്തെ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും അഴിമതിവിരുദ്ധ ലോക്പാല്‍ നിയമനം വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഗാന്ധിജയന്തി ദിനമായ ഇന്നലെ തന്റെ ജന്‍മനാടായ മഹാരാഷ്ട്രയിലെ റലിഗാന്‍ സിദ്ധിയില്‍ നിരാഹാരം തുടങ്ങുമെന്നു ഹസാരെ പ്രഖ്യാപിച്ചിരുന്നത്.

എന്നാല്‍, കഴിഞ്ഞ ദിവസം ബി.ജെ.പി നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം അദ്ദേഹം സമരത്തില്‍നിന്നു പിന്‍മാറുകയായിരുന്നു. ചര്‍ച്ചയ്ക്കായി ഹസാരെയുടെ അടുത്തേക്കു മഹാരാഷ്ട്ര മന്ത്രി ഗിരീഷ് മഹാജന്‍ എത്തിയിരുന്നു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസില്‍നിന്നു ചില ഉറപ്പുകള്‍ ലഭിച്ചതിനാലാണ് സമരം നിര്‍ത്തിവച്ചതെന്നു ഹസാരെ പറഞ്ഞു.
കാലാവധി പൂര്‍ത്തിയാക്കാന്‍ ആറു മാസം മാത്രം ബാക്കിയുള്ള നരേന്ദ്രമോദി സര്‍ക്കാരിനെതിരേ പ്രതിപക്ഷം കടുത്ത അഴിമതിയാരോപണം ഉന്നയിച്ചുവരുന്നതിനിടെയാണ് അഴിമതിവിരുദ്ധ ലോക്പാലിനുവേണ്ടിയുള്ള സമരം ഹസാരെ വേണ്ടെന്നുവച്ചത്. ലോക്പാല്‍ ബില്‍ നടപ്പാക്കുമെന്നു വാഗ്ദാനംചെയ്ത് അധികാരത്തിലേറിയ നരേന്ദ്രമോദി രാജ്യത്തെ വഞ്ചിക്കുകയാണെന്ന് ആരോപിച്ചും അഴിമതിവിമുക്ത രാഷ്ട്രത്തിനുവേണ്ടി ജനങ്ങള്‍ തന്റെകൂടെ നില്‍ക്കണമെന്ന് ആഹ്വാനംചെയ്തുമാണ് രണ്ടു മാസം മുന്‍പു ഹസാരെ സമരം പ്രഖ്യാപിച്ചിരുന്നത്. ഇതേ വിഷയങ്ങള്‍ ഉന്നയിച്ചു കഴിഞ്ഞ മാര്‍ച്ചില്‍ ഡല്‍ഹിയില്‍ ഹസാരെ അനിശ്ചിതകാല നിരാഹാരത്തിനു തുടക്കമിട്ടെങ്കിലും ഏഴു ദിവസത്തിനു ശേഷം പിന്‍വലിക്കുകയായിരുന്നു.
2012ല്‍ രണ്ടാം യു.പി.എ സര്‍ക്കാരിന്റെ കാലത്തു ലോക്പാലിനുവേണ്ടി അന്നാ ഹസാരെ 12 ദിവസം നീണ്ട നിരാഹാര സത്യഗ്രഹമനുഷ്ഠിച്ചതിനു വന്‍ മാധ്യമശ്രദ്ധ ലഭിച്ചിരുന്നു. സംഘ്പരിവാര നേതാക്കളുടെ പിന്തുണയോടെ അന്നു നടത്തിയ സമരത്തിനു നല്ല ജനപിന്തുണയും ലഭിക്കുകയുണ്ടായി. ആവശ്യങ്ങള്‍ യു.പി.എ സര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് ഹസാരെ സമരം അവസാനിപ്പിച്ചത്. അന്നു ഹസാരെയ്‌ക്കൊപ്പം സമരത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നവര്‍ ഇന്നു പലവഴിയിലാണ്.
ഒരുകാലത്തു ഹസാരെയുടെ വലംകൈയായിരുന്ന അരവിന്ദ് കെജ്‌രിവാള്‍ പിന്നീട് അദ്ദേഹവുമായി തെറ്റിപ്പിരിഞ്ഞ് ആംആദ്മി പാര്‍ട്ടി രൂപീകരിച്ചു ഡല്‍ഹി മുഖ്യമന്ത്രിയായി. ആംആദ്മി പാര്‍ട്ടിയിലുണ്ടായിരുന്ന മുതിര്‍ന്ന അഭിഭാഷകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍, രാഷ്ട്രീയ തന്ത്രജ്ഞന്‍ യോഗേന്ദ്ര യാദവ്, അഡ്മിറല്‍ രാംദാസ് എന്നിവര്‍ സ്വരാജ് അഭിയാന്‍ എന്ന പുതിയ പാര്‍ട്ടിയുണ്ടാക്കി വേറൊരു ചേരിയിലുമാണ്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തു; എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

44-മത് ജിടെക്സ് ഗ്ലോബലിന് തുടക്കമായി; ദുബൈ ഭരണാധികാരി ജിടെക്സ് വേദിയിലൂടെ പര്യടനം നടത്തി

uae
  •  2 months ago
No Image

യു.എ.ഇയിൽ ഇന്ന് മുതൽ മഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; സ്കൂളുകൾക്ക് നാളെ അവധി

oman
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-15-10-2024

PSC/UPSC
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കും

Kerala
  •  2 months ago
No Image

യുഎഇയിൽ സുപ്രധാന വിസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം

uae
  •  2 months ago
No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago