ഗാര്‍ഡിയോളക്ക് വീണ്ടും ബാഴ്സലോണയിലേക്ക് ക്ഷണം
ബാഴ്സലോണ: മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന് പെപ് ഗാര്‍ഡിയോളക്ക് ബാഴ്സലോണ ടീമിലേക്ക് വീണ്ടും ക്ഷണം. ഗാര്ഡിയോളയ്ക്കുവേണ്ടണ്ടി തങ്ങളുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്ന് ബാഴ്സ പ്രസിഡന്റ് ജോസഫ് മരിയ ബാര്തോമി പറഞ്ഞു. ഇതോടെ പെപ് ബാഴ്സയിലെത്തുമെന്ന സംസാരങ്ങള്‍ക്ക് ആക്കം കൂടി.
2008ല്‍ പെപ് ബാഴ്സലോണയെ പരിശീലിപ്പിച്ചിരുന്നു. ഗാര്‍ഡിയോളയുടെ നേതൃത്വത്തില്‍ രണ്ടണ്ട് ചാംപ്യന്‍സ് ട്രോഫികള്‍ ഉള്‍പ്പെടെ 14 ട്രോഫികള്‍ ക്ലബ്ലിലെത്തിക്കുകയും ചെയ്തു. അതിന് മുന്‍പ് 11 വര്‍ഷം ബാഴ്സയുടെ കളിക്കാരന് കൂടിയായിരുന്ന പെപ്. 2012ല്‍ ബാഴ്സയില്‍നിന്ന് വിട്ട ഇദ്ദേഹം പിന്നീട് ബയേണ്‍ മ്യൂണിക്കിലേക്കും ഇതിനുശേഷം മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കും എത്തി. ഇരു ടീമുകളിലും പരിശീലകനെന്ന നിലയില്‍ മികവു കാട്ടുകയും ചെയ്തു. ബാഴ്സലോണയുടെ യൂത്ത് അക്കാദമിയില്‍ പരിശീലകനായിട്ടായിരുന്നു പെപ്പിന്റെ തുടക്കം. തന്റെ പരീശീലകക്കുപ്പായം അഴിക്കുന്നതും ബാഴ്സയില്‍നിന്ന് തന്നെയായിരിക്കുമെന്ന് ഗാര്‍ഡിയോള വ്യക്തമാക്കിയിരുന്നു. ഇത് അറിഞ്ഞതിനെ തുടര്‍ന്നാണ് ബാഴ്സ പ്രസിഡന്റിന്റെ പ്രതികരണം. 2012ല്‍ ടീം വിടുകയാണെന്ന് അറിയിച്ചപ്പോള്‍ ബാഴ്സയുടെ അക്കാദമിയായ ലാ മാസിയയുടെ ചുമതല ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. തീര്‍ച്ചയായും ഗാര്‍ഡിയോള തിരിച്ചുവരണമെന്നും അദ്ദേഹം പറഞ്ഞു. ഇതെല്ലാം അടുത്തിടെ പെപ്പ് ബാഴ്സലോണയിലേക്കെത്തുമെന്നാണ് സൂചിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."