ലഡാക്കിലും ഉത്തരാഖണ്ഡിലും നുഴഞ്ഞുകയറാന്‍ ചൈനീസ് ശ്രമം
ലഡാക്ക്: ദോക്‌ലാം പ്രശ്‌നത്തിന് ശേഷവും ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടന്നുകയാറാന്‍ ചൈനയുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടായതായി റിപ്പോര്‍ട്ട്.
കഴിഞ്ഞ ഓഗസ്റ്റില്‍ 14 ദിവസത്തിനിടെ 14 തവണയാണ് ലഡാക്കിലെ നിയന്ത്രണരേഖയില്‍നിന്ന് ഇന്ത്യയിലേക്ക് ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി അതിക്രമിച്ച് കയറാന്‍ ശ്രമിച്ചതെന്നാണ് വിവരം. ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലിസിനെ ഉദ്ധരിച്ചാണ് ഈ റിപ്പോര്‍ട്ട്. ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്ന് 10 മുതല്‍ 18 കിലോമീറ്റര്‍ വരെ ഉള്ളിലേക്ക് കടന്നുകയറിയെന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
വാഹനങ്ങളിലും കാല്‍നടയായുമെത്തിയാണ് ചൈനീസ് സൈന്യം ഇന്ത്യന്‍ അതിര്‍ത്തി വഴി അതിക്രമിച്ച് കയറാന്‍ ശ്രമിച്ചത്. ഓഗസ്റ്റ് നാലുമുതല്‍ 19 വരെയായിരുന്നു ചൈനയുടെ പ്രകോപനപരമായ നീക്കം നടന്നത്.
ദൗലദ് ബേഗ് ഓല്‍ഡി, ദെപ്‌സാങ്, ട്രിഗ് ഹൈറ്റ്‌സ്, പാങ്ങോങ് സൊ എന്നിവിടങ്ങളിലായിരുന്നു ചൈനീസ് സൈന്യത്തിന്റെ പ്രകോപനം.
ദിവസം ഒന്ന് എന്ന കണക്കില്‍ നിരന്തരം ഇന്ത്യന്‍ മണ്ണിലേക്ക് ചൈനീസ് കടന്നുകയറി. 2017 ഓഗസ്റ്റില്‍ ദോക്‌ലാമില്‍ ഇരുസൈന്യവും തമ്മിലുണ്ടായ സംഘര്‍ഷം തുടര്‍ച്ചയായി നടത്തിയ നയതന്ത്ര ചര്‍ച്ചയ്ക്ക് ശേഷമാണ് അവസാനിച്ചത്.
ഈ സംഭവം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞപ്പോഴാണ് വീണ്ടും ചൈനയുടെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായത്.ലഡാക്കില്‍ ഇന്ത്യ- ചൈന അതിര്‍ത്തി വ്യക്തമായി നിര്‍വചിച്ചിട്ടില്ല. ഇന്ത്യ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന സമയത്ത് ചൈനീസ് സൈന്യം ലഡാക്കില്‍ അതിക്രമിച്ച് കയറിയെന്നും ഇന്ത്യയുടെ പ്രതികരണം എങ്ങനെയെന്ന് നിരീക്ഷിക്കുന്നതിനുവേണ്ടിയായിരുന്നു ഇതെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ഉത്തരാഖണ്ഡിലും സമാനമായ നീക്കം ചൈനയുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. ഓഗസ്റ്റില്‍ മൂന്നുതവണയാണ് ചൈനീസ് സൈന്യം ഉത്തരാഖണ്ഡില്‍ നിയന്ത്രണരേഖ കടന്ന് എത്തിയത്.
നാലുകിലോമീറ്ററോളമാണ് അവര്‍ കടന്നെത്തിയത്. ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലിസെത്തിയാണ് ഇവരെ തിരിച്ചയച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."