സാലറി ചലഞ്ച്; മുഖം തിരിക്കുന്നവര്‍ക്ക് കാലം മറുപടി നല്‍കും: മന്ത്രി ജയരാജന്‍
കണ്ണൂര്‍: മഹാപ്രളയത്തെ തുടര്‍ന്ന് നവകേരള നിര്‍മാണത്തിനായി മുഖ്യമന്ത്രി ആവിഷ്‌കരിച്ച സാലറി ചലഞ്ചിനോട് മുഖം തിരിക്കുന്നവര്‍ക്ക് കാലം മറുപടി നല്‍കുമെന്ന് മന്ത്രി ഇ.പി ജയരാജന്‍. ചരിത്രത്തില്‍ ഇല്ലാത്ത പ്രളയമാണ് കേരളത്തിലുണ്ടായത്. പ്രളയക്കെടുതികളില്‍നിന്ന് രക്ഷിച്ച് കേരളത്തെ പുനര്‍നിര്‍മിക്കാന്‍ വലിയതോതിലുള്ള സഹായങ്ങള്‍ ആവശ്യമാണ്. സമൂഹത്തിന്റെ എല്ലാ തുറയിലുമുള്ളവര്‍ സഹായവുമായി മുന്നോട്ടുവരുന്നുണ്ട്.
എന്നാല്‍ ദുരിതാശ്വാസനിധിയിലേക്ക് ഒരുമാസത്തെ ശമ്പളം സംഭാവന നല്‍കണമെന്ന അഭ്യര്‍ഥനയോട് ചിലര്‍ മുഖം തിരിക്കുകയാണ്. സ്വന്തം ജീവിതാനുഭവങ്ങള്‍ ഇവര്‍ക്ക് ഇതിനുള്ള മറുപടി നല്‍കും. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കൊപ്പം ഇന്‍ഫര്‍മേഷന്‍ വകുപ്പ് സംഘടിപ്പിക്കുന്ന ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നവകേരള നിര്‍മാണത്തിനായുള്ള സന്നദ്ധസേനാ രൂപീകരണത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ഗാന്ധിജയന്തിയോടനുബന്ധിച്ചുള്ള 'ഗാന്ധിസ്മൃതി' ഫോട്ടോ പ്രദര്‍ശനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലും പുറത്തും പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ജില്ലയിലെ എന്‍.എസ്.എസ് യൂനിറ്റുകള്‍, വിദ്യാര്‍ഥികള്‍, സന്നദ്ധസംഘടകള്‍ എന്നിവര്‍ക്ക് മന്ത്രി ഇ.പി ജയരാജന്‍ അനുമോദനപത്രം സമ്മാനിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അധ്യക്ഷനായി. കവി മുരുകന്‍ കാട്ടാക്കട, മേയര്‍ ഇ.പി ലത, കലക്ടര്‍ മീര്‍ മുഹമ്മദ് അലി, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ കെ.പി ജയബാലന്‍, ടി.ടി റംല, ലിഷ ദീപക്, പി.കെ സുരേഷ്, കെ.പി അബ്ദുല്‍ ഖാദര്‍, ഇ.കെ പത്മനാഭന്‍, പി.കെ ബൈജു, ടി. വിമ, കെ.കെ വിനോദന്‍, ഡോ. മനോജ് സെബാസ്റ്റിയന്‍, വിനോദന്‍ പൃത്തിയില്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."