ചട്ടലംഘനം നടന്നുവെന്ന ആരോപണം അടിസ്ഥാനരഹിതം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: മുന്‍ പി.എസ്.സി ചെയര്മാന് ഡോ.കെ.എസ് രാധാകൃഷ്ണന്റെ ആരോപണങ്ങള്‍ തള്ളി പി.എസ്.സി.
രാധാകൃഷ്ണന് പി.എസ്.സി ചെയര്‍മാനായിരുന്ന കാലത്ത് പൊലിസ് കോണ്‍സ്റ്റബിള്‍ പരീക്ഷയെഴുതാനുള്ള ജില്ല, താലൂക്ക് എന്നിവ ഉദ്യോഗാര്‍ഥികള്‍ക്ക് ഓപ്റ്റ് ചെയ്യുന്നതിനുള്ള സൗകര്യമുണ്ടായിരുന്നുവെന്ന് പി.എസ്.സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 2015ലെ പൊലിസ് കോണ്‍സ്റ്റബിള്‍ (കാറ്റഗറി നമ്പര്‍ 122015) തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ഓപ്റ്റ് ചെയ്തവരും തിരുവനന്തപുരത്ത് പരീക്ഷയെഴുതിയവരും നിരവധിയാണ്.
ഇത് പി.എസ്.സി ചെയര്‍മാന്റെയോ അംഗങ്ങളുടെയോ ഉദ്യോഗസ്ഥരുടെയോ അധികാരമുപയോഗിച്ച് കൊണ്ടുള്ള ഉത്തരവിന്റെ അടിസ്ഥാനത്തിലല്ല. കംപ്യൂട്ടര്‍ സംവിധാനമാണ് പരീക്ഷാകേന്ദ്രം അനുവദിച്ചുനല്‍കുന്നത്.
കെ.എസ് രാധാകൃഷ്ണന്റെ കാലത്തും ഈ നടപടിക്രമം തന്നെയാണ് പി.എസ്.സിയില്‍ അനുവര്‍ത്തിച്ചിട്ടുള്ളത്. ഈ ക്രമീകരണത്തെ ചട്ടവിരുദ്ധമായിട്ടുള്ള പരീക്ഷാകേന്ദ്ര മാറ്റമായി ചിത്രീകരിക്കുന്ന മുന്‍ ചെയര്‍മാന്റെ പ്രസ്താവന വസ്തുത പരിശോധിക്കാതെയുള്ളതാണ്.
രാധാകൃഷ്ണന് പി.എസ്.സി ചെയര്‍മാനായിരുന്ന കാലയളവില്‍ നിരവധി പി.എസ്.സി പരീക്ഷകള്‍ യൂനിവേഴ്സിറ്റി കോളജില്‍ നടന്നിട്ടുണ്ട്.
2016ല്‍ നടന്ന ഐ.ആര്.ബി റെഗുലര്‍ വിങ് പൊലിസ് കോണ്‍സ്റ്റബിള്‍ തസ്തികയുടെ പരീക്ഷ നടന്നത് യൂനിവേഴ്സിറ്റി കോളജിലാണ്.
യൂനിവേഴ്സിറ്റി കോളജ് പരീക്ഷാ കേന്ദ്രമാക്കുന്നതിനെക്കുറിച്ച് യാതൊരുവിധ പരാതികളും ഇതുവരെ കമ്മിഷന് ലഭിച്ചിട്ടില്ലെന്നും പി.എസ്.സി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."