HOME
DETAILS

ലയനപ്രമേയം മലപ്പുറം ജില്ലാ ബാങ്ക് വീണ്ടും തള്ളി, കേരളാ ബാങ്ക് രൂപീകരണം സങ്കീര്‍ണതയിലേക്ക്

  
backup
July 18 2019 | 20:07 PM

kerala-bank-formation-faces-crisis-757010-2

 

 

 

ബാസിത് ഹസന്‍


തൊടുപുഴ: ലയനപ്രമേയം മലപ്പുറം ജില്ലാ സഹകരണ ബാങ്ക് വീണ്ടും തള്ളിയതോടെ കേരളാ ബാങ്ക് രൂപീകരണം സങ്കീര്‍ണതയിലേക്ക്.
14 ജില്ലാ സഹകരണ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ച് കേരളാ ബാങ്ക് രൂപീകരിക്കാനാണ് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിരുന്നത്. എന്നാല്‍, മലപ്പുറം ജില്ലാ ബാങ്കില്‍ രണ്ടാമതും പ്രമേയം പരാജയപ്പെടുകയായിരുന്നു. 13 ബാങ്കുകളില്‍ കോട്ടയം, എറണാകുളം, ഇടുക്കി, വയനാട് ജില്ലാ ബാങ്കുകളില്‍ കേവല ഭൂരിപക്ഷത്തോടെ നേരത്തേതന്നെ പ്രമേയം പാസായിരുന്നു.
മൂന്നില്‍ രണ്ട് ഭൂരിപക്ഷമെന്ന നിബന്ധന പാലിക്കാനായില്ലെങ്കിലും സഹകരണ നിയമത്തിലെ വ്യവസ്ഥ കേവലഭൂരിപക്ഷം എന്നാക്കി സര്‍ക്കാര്‍ ഭേദഗതി ചെയ്തിരുന്നു. ഈ നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഒരുസംഘം സഹകാരികള്‍ ആര്‍.ബി.ഐക്ക് കത്തുനല്‍കിയിട്ടുണ്ട്.
ആറ് ജില്ലാ ബാങ്കുകള്‍ ലയിപ്പിച്ച് സംസ്ഥാന സഹകരണ ബാങ്ക് രൂപീകരിക്കാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ ഇളവുനല്‍കണമെന്ന് ആവശ്യപ്പെട്ട് ഛത്തീസ്ഗഢ് സര്‍ക്കാര്‍ ആര്‍.ബി.ഐക്ക് അപേക്ഷ നല്‍കിയിരുന്നെങ്കിലും ഇളവ് അനുവദിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി അപേക്ഷ തള്ളിയിരുന്നു. സമാനസാഹചര്യത്തില്‍ കേരളത്തിന് മാത്രമായി അനുമതി നല്‍കിയാല്‍ സുപ്രിംകോടതിയെ സമീപിക്കാനാണ് യു.ഡി.എഫ് തീരുമാനം.
എന്നാല്‍, കേരളാ ബാങ്കിന് ഏതുനിമിഷവും അംഗീകാരം ലഭിക്കാമെന്നാണ് സര്‍ക്കാര്‍വൃത്തങ്ങള്‍ പറയുന്നത്. മലപ്പുറം ജില്ലാ ബാങ്കിനെ ഒഴിവാക്കുന്നതില്‍ തടസമില്ല. കേരളാ ബാങ്കിന്റെ ഭാഗമാകാത്ത ജില്ലാ ബാങ്കുകള്‍ക്ക് സ്വതന്ത്രപദവി നല്‍കാന്‍ കഴിയുമെന്ന് നബാര്‍ഡ് അധികൃതര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. മലപ്പുറം ബാങ്കിന് അര്‍ബന്‍ ബാങ്കിന്റെ മാതൃകയില്‍ പ്രവര്‍ത്തിക്കാമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ജാര്‍ഖണ്ഡില്‍ സംസ്ഥാന ബാങ്ക് രൂപീകരണത്തില്‍ നിന്ന് വിട്ടുനിന്ന ധന്‍ബാദ് ബാങ്കിന് ഹൈക്കോടതിയും സുപ്രിംകോടതിയും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരുന്നു.
നബാര്‍ഡും റിസര്‍വ് ബാങ്കും ഇതിനെ പിന്തുണയ്ക്കുകയും ചെയ്തു. ഈ മാതൃക ലയനത്തിന് എതിരായ ജില്ലാ ബാങ്കിന് സ്വീകരിക്കാമെന്നാണ് നബാര്‍ഡ് വ്യക്തമാക്കുന്നത്. ഇതാണ് സര്‍ക്കാരിന്റെ പ്രതീക്ഷകള്‍ക്ക് ബലമേകുന്നത്. അതേസമയം, 14 ജില്ലാ ബാങ്കുകളുടെയും സംസ്ഥാന സഹകരണ ബാങ്കിന്റെയും സോഫ്റ്റ്‌വെയര്‍ ഏകീകരണം എങ്ങുമെത്തിയില്ല. ടെന്‍ഡര്‍ നടപടികള്‍പോലും ഇതുവരെ പൂര്‍ത്തിയായിട്ടില്ല.
മലപ്പുറം ജില്ലാ ബാങ്കില്‍ ഇന്നലെ നടന്ന പ്രത്യേക പൊതുയോഗത്തില്‍ 32നെതിരേ 98 വോട്ടുകള്‍ക്കാണ് ലയനപ്രമേയം തള്ളിയത്. ഹൈക്കോടതി നിര്‍ദേശപ്രകാരം ജില്ലാ കലക്ടറുടെ നിരീക്ഷണത്തിലാണ് പൊതുയോഗം ചേര്‍ന്നത്. 131 എ ക്ലാസ് മെമ്പര്‍മാരില്‍ 130 പേര്‍ വോട്ട് ചെയ്തു.
98 പേര്‍ എതിര്‍ത്തും 32 പേര്‍ അനുകൂലിച്ചും വോട്ട് ചെയ്തു. എതിര്‍ത്ത് വോട്ട് ചെയ്തവരില്‍ ഒരാള്‍ ബി.ജെ.പി ഭരിക്കുന്ന ബാങ്ക് പ്രതിനിധിയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  4 minutes ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  an hour ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  an hour ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  2 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  2 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  2 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  4 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  4 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  4 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  4 hours ago