HOME
DETAILS
MAL
പി.വി സിന്ധു ക്വാര്‍ട്ടറില്‍
backup
July 18 2019 | 21:07 PM
ക്വാലാലംപുര്‍: പി.വി സിന്ധു ഇന്തോനേഷ്യ ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ഇന്നലെ നടന്ന പ്രീ ക്വാര്‍ട്ടറില്‍ ഡെന്മാര്‍ക്കിന്റെ മിയ ബ്ലിച്ച് ഫെല്‍ഡിനെയാണ് സിന്ധു കീഴടക്കിയത്. 62 മിനുട്ട് നീണ്ട മത്സരത്തില്‍ ആദ്യത്തെയും മൂന്നാമത്തെയും ഗെയിം താരം സ്വന്തമാക്കുകയായിരുന്നു.
21-14, 17-21, 21-11 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്റെ ജയം. മറ്റൊരു മത്സരത്തില്‍ കിഡംബി ശ്രീകാന്ത് പ്രീ ക്വാര്‍ട്ടറില്‍ പരാജയപ്പെട്ടു. ഹോങ്കോങ് താരത്തോടായിരുന്നു ശ്രീകാന്തിന്റെ തോല്‍വി. 17-21, 19-21 എന്ന സ്‌കോറിനായിരുന്നു താരത്തിന്റെ തോല്‍വി. ഇന്ത്യന്‍ പുരുഷ ഡബിള്‍സ് ജോഡികളായ സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ട് 15-21, 14-21 എന്ന സ്‌കോറിന് പ്രീ ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."