സമരം ഒത്തു തീര്‍പ്പാക്കണമെന്ന്
വൈക്കം: ഭവനരഹിതരും ഭൂരഹിതരുമായ പട്ടികവര്‍ഗകുടുംബങ്ങള്‍ വൈക്കം താലൂക്ക് ഓഫിസ് പടിക്കല്‍ ഇരുന്നൂറ്റിയൊന്നു ദിവസമായി തുടരുന്ന സത്യാഗ്രഹസമരം ഒത്തുതീര്‍പ്പാക്കണമെന്ന് കോണ്‍ഗ്രസ് എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ജി ഗോപി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
സമരം ചെയ്യുന്ന പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് നല്‍കുവാനുള്ള ഭൂമി വൈക്കം തഹസിദാര്‍ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്തിട്ടും ഇതുവരെ ഭൂമി നല്‍കുവാനുള്ള നടപടി സ്വീകരിച്ചിട്ടില്ല. വൈക്കം എം.എല്‍.എ സി.കെ ആശയും സമരസമിതി നേതാക്കളും പി.ജി ഗോപിയും ചേര്‍ന്ന് റവന്യൂ വകുപ്പ് മന്ത്രിയെയും പട്ടികവര്‍ഗ വികസന വകുപ്പുമന്ത്രിയെയും നേരില്‍ കണ്ട് പ്രശ്‌നം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും സമരം അവസാനിക്കാത്തതിനു കാരണം ഉദ്യോഗസ്ഥതലത്തില്‍ ഉന്നയിക്കുന്ന തടസ്സങ്ങളും അലംഭാവവുമാണ്. ഇതു പരിഹരിക്കാനുള്ള നിവേദനം കോണ്‍ഗ്രസ്(എസ്) സംസ്ഥാന പ്രസിഡന്റും തുറമുഖവകുപ്പ് മന്ത്രിയുമായ രാമചന്ദ്രന്‍ കടന്നപ്പള്ളിയോടൊപ്പം മുഖ്യമന്ത്രിക്ക് നല്‍കി.
പത്രസമ്മേളനത്തില്‍ കോണ്‍ഗ്രസ്(എസ്) ജില്ലാ ട്രഷറര്‍ ശിവദാസ്, ബ്ലോക്ക് പ്രസിഡന്റ് പി.ഷണ്‍മുഖന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."