ഗാന്ധിസ്മൃതിയില്‍ നാടും നഗരവും
കോഴിക്കോട്: ജില്ലാ ഭരണകൂടം, കോര്‍പറേഷന്‍, വിവിധ വകുപ്പുകള്‍ ഗാന്ധിജയന്തി വാരം ജില്ലാതല സംഘാടകസമിതി, വിദ്യാര്‍ഥികള്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ കനോലി കനാല്‍ ശുചീകരിച്ചു. നിറവ് വേങ്ങേരിയുടെ നേതൃത്വത്തില്‍ ഗാന്ധിജയന്തി ദിനത്തില്‍ നടത്തിയ ശുചീകരണത്തില്‍ സന്നദ്ധ സംഘടനകള്‍, മൂന്നു യൂനിറ്റ് ഫയര്‍ഫോഴ്‌സ്, കോര്‍പറേഷന്‍ ക്ലീനിങ് തൊഴിലാളികള്‍, ഗുരുവായൂരപ്പന്‍ കോളജിലെ വിദ്യാര്‍ഥികള്‍, എന്‍.എസ്.എസ് പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മന്ത്രിമാരായ ടി.പി രാമകൃഷ്ണന്‍, എ.കെ ശശീന്ദ്രന്‍, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എ. പ്രദീപ്കുമാര്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ യു.വി ജോസ് എന്നിവര്‍ കനോലി കനാല്‍ സന്ദര്‍ശിച്ചു.
ഫറോക്ക്: പൊലിസ് സ്റ്റേഷന്‍ ഏരിയാ റസിഡന്‍സ് മോണിറ്ററിങ് കമ്മിറ്റിയും ഫറോക്ക് പൊലിസും സംയുക്തമായി സ്റ്റേഷനും പരിസര പ്രദേശങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഖമറുലൈല ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍മാരായ മമ്മു വേങ്ങാട്ട്, ഇ. ബാബു ദാസന്‍, എസ്.ഐമാരായ എം.കെ അനില്‍കുമാര്‍, എന്‍. സുബൈര്‍, ഹരീഷ്, മോണിറ്ററിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ. റസീന, പി.സി അബ്ദുല്‍ റഷീദ് നേതൃത്വം നല്‍കി.
കോഴിക്കോട്: ഫറോക്ക് നഗരസഭയുടെ ആഭിമുഖ്യത്തില്‍ നഗരസഭാ ഓഫിസ് പരിസരവും മത്സ്യ മാര്‍ക്കറ്റും ശുചീകരിച്ചു. ഫറോക്ക് മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ഖമറു ലൈല ചടങ്ങ് ഉദ്ഘാടനവും ഹരിത നിയമാവലിയുടെ പ്രകാശനവും നിര്‍വഹിച്ചു. വൈസ് ചെയര്‍മാന്‍ കെ. മൊയ്തീന്‍കോയ അധ്യക്ഷനായി. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി. നുസ്‌റത്ത്, വിദ്യഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ യു. സുധര്‍മ്മ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സൈതലവി മോനായിക്കോട്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി. സജീഷ്, കൗണ്‍സിലര്‍മാരായ ഉഷകുമാരി, എം. വിജയന്‍, പി. ബിജു, ഇ. ബാബു ദാസ് പങ്കെടുത്തു.
ഫറോക്ക്: കോണ്‍ഗ്രസ് ഫറോക്ക് മണ്ഡലം കമ്മിറ്റി ഗാന്ധി അനുസ്മരണവും പുഷ്പാര്‍ച്ചനയും സംഘടിപ്പിച്ചു. ഷാജി പറശ്ശേരി, കെ.എ വിജയന്‍, വി. മുഹമ്മദ് ഹസ്സന്‍, എം.കെ കൃഷ്ണകുമാര്‍, മേലാട്ട് രവി, കെ.ടി പ്രസീദ്, കെ. രമേഷ്, സലാം കാരട്ടിയാട്ടില്‍, അന്‍ഫാസ് ഫറോക്ക്, ഷാഫി പാണ്ടികശാല, ജംഷി മീറ, എന്‍. രാധാകൃഷണന്‍, അഷ്‌റഫ് ചന്തക്കടവ്, സൈതലവി ചുങ്കം, രാധാകൃഷ്ണന്‍ ചുങ്കം സംസാരിച്ചു.
ഫറോക്ക്: ബേപ്പൂര്‍ വ്യാപാരി വ്യവസായി യൂത്ത് വിങ്ങിന്റെ നേതൃത്വത്തില്‍ ബേപ്പൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരം ശുചീകരിച്ചു. മണ്ഡലം പ്രസിഡന്റ് ഒ.പി രാജന്‍, യൂനിറ്റ് പ്രസിഡന്റ് പി. സുഭാഷ്, ശ്രീജിത്ത്, യൂത്ത് വിങ് ഭാരവാഹികളായ ഇല്യാസ്, നൗഷാദ്, അന്‍ഷാദ്, ജംനാസ്, റഷീദ് നേതൃത്വം നല്‍കി.
ചാലിയം: ക്രസന്റ് പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ചാലിയം പ്രാഥമിക ആരോഗ്യ കേന്ദ്രവും പരിസരവും സ്‌കൂളും പരിസരവും ശുചീകരിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീജ നോബിള്‍ ഉദ്ഘാടനം ചെയ്തു.സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എ.എം സുരേഷ് ബാബു അധ്യക്ഷനായി.
കോഴിക്കോട്: എന്‍ഫ, കാലിക്കറ്റ് ഗേള്‍സ് എന്‍.എസ്.എസ്, തങ്ങള്‍സ് റോഡ് ഹെല്‍ത്ത് സര്‍ക്കിള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തിയോടനുബന്ധി നൈനാംവളപ്പ് കോതി ബീച്ച് ഭാഗങ്ങള്‍ ശുചീകരിച്ചു. കാലിക്കറ്റ് ഗേള്‍സ് എന്‍.എസ്.എസ് പോഗ്രം ഓഫിസര്‍ ഷൈജ, മുഖദാര്‍ വാര്‍ഡ് നഴ്‌സ് ലൈല, സുബൈര്‍ എന്‍ഫ, എന്‍.വി നൗഫല്‍, ഷരീഫ്, മുനീര്‍, അര്‍ഷാദ്, അബ്ദുറഹ്മാന്‍, അശറഫ്, കാസിം, ഷബീര്‍, ഉമര്‍, ഫാറൂഖ്, പി.ടി സക്കീര്‍, റസാഖ് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."