HOME
DETAILS
MAL
പകര്‍ച്ചവ്യാധി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി
backup
May 27 2017 | 02:05 AM
നിലമ്പൂര്‍: മമ്പാട് പി.എച്ച്.സിയുടെ ആഭിമുഖ്യത്തില്‍ പകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്കി. മമ്പാട് പഞ്ചായത്ത് പ്രസിഡന്റ് കണ്ണിയന്‍ റുഖിയ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഉമൈമത്ത് അധ്യക്ഷയായി. പഞ്ചായത്തംഗങ്ങളായ പുന്നപ്പാല റസിയ, പി ഷാഹിന, കെ ബിജു, പി.എസ് അബ്ദുസമദ്, കെ.പി സരോജിനി, മെഡിക്കല്‍ ഓഫിസര്‍ ഡോ. ആയിശക്കുട്ടി എന്നിവര്‍ സംസാരിച്ചു.
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി.ടി ഗണേഷന്, ജെ.എച്ച്.ഐ എം പ്രഭാകരന്, പി.എച്ച്.എന്‍ പി പത്മജ എന്നിവര്‍ നേതൃത്വം നല്കി.ഭക്ഷ്യവില്പനശാലകളില് പരിശോധന ഊര്‍ജിതമാക്കിയിട്ടുണ്ട്. കൊതുക്ജന്യ ഉറവിടങ്ങള്‍ നീക്കം ചെയ്യാന്‍ തോട്ടം ഉടമകള്‍ക്കും നിര്‍ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."