HOME
DETAILS
MAL
നോര്‍ത്ത് ഈസ്റ്റിനെതിരെ ജംഷഡ്പുര്‍ എഫ്.സിക്ക് ജയം
backup
December 18 2020 | 16:12 PM
പനജി: ഐ.എസ്.എല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ ജംഷഡ്പുര്‍ എഫ്.സിക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിന് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെയാണ് ജംഷജ്പുര് എഫ്.സി പരാജയപ്പെടുത്തിയത്. 53ാം മിനുട്ടില്‍ യുവതാരം അങ്കിത് യാദവായിരുന്നു ജംഷഡ്പുര്‍ എഫ്.സിയുടെ വിജയ ഗോള്‍ സ്വന്തമാക്കിയത്. ലീഗില്‍ ഇതുവരെ തോല്‍വി അറിയാത്ത ടീമായിരുന്നു നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്. ജയത്തോടെ ഏഴ് മത്സരത്തില്‍ നിന്ന് ജംഷഡ്പുര്‍ എഫ്.സിക്ക് 10 പോയിന്റായി. പത്തു പോയിന്റുമായി നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് നാലാം സ്ഥാനത്തുമുണ്ട്. ഇന്ന് നടക്കുന്ന മത്സരത്തില്‍ ഗോവ - ചെന്നൈയിന് എഫ്.സിയെ നേരിടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."