അങ്കണവാടി പോഷകാഹാര പദ്ധതി ഫലപ്രദമാണെന്ന് ഉറപ്പുവരുത്തണം: കലക്ടര്‍
കല്‍പ്പറ്റ: അങ്കണവാടി പോഷകാഹാര പദ്ധതി ഫലപ്രദമാണെന്ന് ഉറപ്പുവരുത്താന്‍ വേണ്ട മേല്‍നോട്ടം ഉണ്ടാവണമെന്ന് ജില്ലാ കലക്ടര്‍ കേശവേന്ദ്ര കുമാര്‍ ആവശ്യപ്പെട്ടു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റിയുടെ വാര്‍ഷിക അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഗര്‍ഭിണികള്‍ക്കും നവജാതശിശുക്കള്‍ക്കും പോഷകാഹാരക്കുറവ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് കലക്ടറുടെ നിര്‍ദേശം.
അങ്കണവാടികളില്‍ വിതരണം ചെയ്യുന്ന 'അമൃതം' പോഷകാഹാരം ഉപയോഗിച്ച് തയാറാക്കാവുന്ന വിവിധ ഭക്ഷണ പദാര്‍ഥങ്ങളുടെ റെസിപ്പി അടങ്ങുന്ന പുസ്തകം തയാറാക്കാന്‍ സാമൂഹികനീതി വകുപ്പിന് കലക്ടര്‍ നിര്‍ദേശം നല്കി.
സ്കൂള്‍ വിദ്യാര്‍ഥികളുടെ ലഹരി ഉപയോഗം അതിരൂക്ഷമായ പ്രശ്നമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി ചൂണ്ടിക്കാട്ടി.
സ്കൂള്‍ കുട്ടികളിലെ ലഹരി ഉപയോഗം, മൊബൈല്‍ ഫോണ്‍ ഉപയോഗം എന്നിവ തടയാന്‍ നടപടി വേണമെന്ന് ചൈല്‍ഡ് വെല്ഫേര് കമ്മിറ്റി ചെയര്മാന് ഫാദര്‍ തോമസ് ജോസഫ് തേരകം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."