'തൊഴില്‍ നിയമ ഭേദഗതിക്കെതിരേ ജനകീയ കൂട്ടായ്മ രൂപപ്പെടണം'
കൊച്ചി: കേന്ദ്രസര്‍ക്കാര്‍ പുതിയതായി കൊണ്ടുവന്ന തൊഴില്‍ നിയമഭേദഗതികളും പത്രക്കടലാസ് ഇറക്കുമതി തീരുവയും ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്താനാണെന്ന് പൊതുസമൂഹം തിരിച്ചറിയണമെന്ന് എച്ച്.എം.എസ് ദേശീയ നേതാവ് അഡ്വ.തമ്പാന്‍ തോമസും കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന ജന.സെക്രട്ടറി സി. നാരായണനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വിഷയത്തിന്റെ ഗൗരവം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി കേരള പത്രപ്രവര്‍ത്തക യൂനിയന്‍ വിവിധ മേഖലയിലുള്ളവരുടെ കൂട്ടായ്മക്ക് വേദി ഒരുക്കും. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരുമായി സംസാരിക്കാമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ഉറപ്പുനല്‍കിയിട്ടുണ്ട്. നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് നിവേദനം നല്‍കും. പുതിയ നിയമഭേദഗതിയുടെ ആഘാതം എല്ലാ വിഭാഗം സംഘടിത തൊഴിലാളികളും താങ്ങേണ്ടിവരുമെന്നതിനാല്‍ ഇതിനെതിരായി കേന്ദ്ര ട്രേഡ് യൂനിയനുകള്‍ കാംപയിനുമായി രംഗത്തുവരണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."