രാഹുല്‍ നേതൃസ്ഥാനത്തെത്താന്‍ 99.9% നേതാക്കളും ആഗ്രഹിക്കുന്നു: അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി തന്നെയെന്ന് സൂചന നല്കി സുര്‍ജേവാല
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ഗാന്ധി മടങ്ങിവന്നേക്കുമെന്ന സൂചന നല്കി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല. പുതിയ അധ്യക്ഷനെ ഉതെരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ കോണ്‍ഗ്രസ് ഉടന്‍ ആരംഭിക്കുമെന്നും
99.9 ശതമാനം നേതാക്കളും അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ വരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത 10 ദിവസത്തിനുള്ളില്‍ പാര്‍ട്ടി മുതിര്‍ന്ന നേതാക്കളുമായി സോണിയ ഗാന്ധി കൂടിക്കാഴ്ച നടത്തും. പാര്‍ട്ടിയില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയ 23 നേതാക്കളില്‍ ചിലരുമായാണ് ചര്‍ച്ച നടത്തുകയെന്നാണ് സൂചന.
'പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പാര്‍ട്ടി ഉടന്‍ ആരംഭിക്കും. കോണ്‍ഗ്രസിന്റെ ഇലക്ടറല്‍ കോളേജ്, എ ഐ സി സി (ഓള് ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി) അംഗങ്ങള്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍, മറ്റുഅംഗങ്ങള്‍ ഉള്‍പ്പെടെ ആരാണ് ഏറ്റവും അനുയോജ്യമെന്ന് തിരഞ്ഞെടുക്കും, ഞാനടക്കം 99.9% പേരും രാഹുല്‍ ഗാന്ധിയെ പാര്‍ട്ടി പ്രസിഡന്റായി തിരഞ്ഞെടുക്കണമെന്ന് ആഗ്രഹിക്കുന്നു. അവസാന തീരുമാനം അദ്ദേഹത്തിന്റേതാണ്' സുര്‍ജേവാല പറഞ്ഞു.
എന്നാല്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്തേക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് രാഹുല്‍ ഗാന്ധി. 2017 ല്‍ കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റ രാഹുല്‍ ഗാന്ധി പാര്‍ട്ടിയുടെ ദേശീയ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം കഴിഞ്ഞ വര്‍ഷമാണ് രാജിവെച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."