ഇന്ത്യക്ക് നേട്ടങ്ങളുടെ ദിനം
ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് സ്വര്‍ണനേട്ടം, ബാഡ്മിന്റണില്‍ സിന്ധു സെമിയില്‍,
ടേബിള്‍ ടെന്നിസില്‍ ഇരട്ടക്കിരീടം
ബര്‍ലിന്‍: ജര്‍മനിയില്‍ നടക്കുന്ന ഐ.എസ്.എസ്.എഫ് ജൂനിയര്‍ ഷൂട്ടിങ് ലോകകപ്പില്‍ ഇന്ത്യക്ക് പത്താം സ്വര്‍ണ മെഡല്‍. ഇന്ത്യക്ക് വേണ്ടി പുതിയ ലോക റെക്കോര്‍ഡോടു കൂടി 50 മീറ്റര്‍ റൈഫിള്‍ 3പി ഇനത്തിലാണ് ഐശ്വര്യ പ്രതാപ് സിങ് തോമര്‍ സ്വര്‍ണം നേടിയത്. ഫൈനലില്‍ 459.3 പോയിന്റ് നേടിയാണ് തോമറിന്റെ റെക്കോര്‍ഡ് നേട്ടം. വരും ദിവസങ്ങളില്‍ ഇന്ത്യ കൂടുതല്‍ മെഡല്‍ സ്വന്തമാക്കുമെന്നും ഭാവിയില്‍ ഒളിംപിക്‌സ് പോലുള്ള ലോകമീറ്റുകളില്‍ ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം വര്‍ധിപ്പിക്കാന്‍ ജൂനിയര്‍ താരങ്ങളെ കൊണ്ട് കഴിയുമെന്നും ഇന്ത്യന്‍ ഷൂട്ടിങ് പരിശീലകന്‍ റാണ വ്യക്തമാക്കി.
ബാഡ്മിന്റണ്‍:
പി.വി സിന്ധു സെമിയില്‍
ഇന്തോനേഷ്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റിന്റെ സെമിയില്‍ കടന്ന് ഇന്ത്യന്‍ താരം പി.വി സിന്ധു. ജപ്പാന്റെ നൊസോമി ഒക്കുഹാരയെയാണ് സിന്ധു നേരിട്ടുള്ള സെറ്റുകളില്‍ കീഴടക്കിയത്. 21-14, 21-7 എന്ന സ്‌കോറിന് 44 മിനുട്ടിലാണ് നൊസോമിയെ സിന്ധു പരാജയപ്പെടുത്തിയത്. ലോക റാങ്കിങില്‍ ര@ണ്ടാം സ്ഥാനത്തുള്ള താരമാണ് നൊസോമി ഒക്കുഹാര. വിജയത്തില്‍ സന്തോഷമുണ്ടെന്നും കിരീടവുമായി മടങ്ങുകയാണ് ലക്ഷ്യമെന്നും സിന്ധു വ്യക്തമാക്കി.
ടേബിള്‍ ടെന്നിസില്‍ കിരീടം
ഒഡിഷയിലെ കട്ടിക്കില്‍ നടന്ന കോമണ്‍വെല്‍ത്ത് ടേബിള്‍ ടെന്നിസില്‍ പുരുഷ വനിതാ വിഭാഗത്തില്‍ ഇന്ത്യക്ക് കിരീടം. ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യ കിരീടം നേടിയത്. പുരുഷ വനിതാ വിഭാഗത്തിലാണ് ഇന്ത്യയുടെ വിജയം. ഇരു ഫൈനലുകളിലും ഇന്ത്യയുടെ എതിരാളികള്‍ ഇംഗ്ലണ്ടായിരുന്നു. പുരുഷന്മാരുടെ ഫൈനലില്‍ ഇന്ത്യ 3-2ന് വിജയം സ്വന്തമാക്കിയപ്പോള്‍ വനിതാ വിഭാഗത്തില്‍ 3-0 എന്ന സ്‌കോറിനാണ് ഇന്ത്യയുടെ വിജയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."