വേമ്പനാട്ട് കായലില്‍ അനധികൃത മത്സ്യബന്ധനം: പരിശോധനക്ക് ബോട്ടില്ലാതെ വകുപ്പ്
പൂച്ചാക്കല്‍: കായലില്‍ ദ്വീപുകള്‍ ഉള്‍പ്പെടെ അനധികൃത മത്സ്യബന്ധനം. പരിശോധനയ്ക്ക് ബോട്ടില്ലാതെ അധികൃതര്‍.
മത്സ്യമേഖല പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതിന് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇവിടെ സ്വന്തമായി ബോട്ട് ഉണ്ടായിരുന്നു. പഴക്കമായതിനാല്‍ അത് മത്സ്യവകുപ്പ് പിന്‍വലിച്ചു.പുതിയത് നല്‍കിയതുമില്ല.
ഇതോടെ അനധികൃത മത്സ്യബന്ധനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പറയാന്‍ മാത്രമെ അധികൃതര്‍ക്കാകുന്നുള്ളു.
പരാതി ലഭിച്ചാല്‍ പരിശോധിക്കാന്‍ പോകാന്‍ ബോട്ടില്ല. ജില്ലാ ഓഫിസില്‍ നിന്നും അനുവദിക്കുന്ന ബോട്ടിലാണ് ഇടയ്ക്ക് പോകുന്നത്.
വേമ്പനാട്ട് കായലിലും ദ്വീപുകളിലുമായി അനധികൃത മത്സ്യബന്ധനങ്ങള്‍ നടക്കുന്നുണ്ട്. പപ്പും പടലും, കൊട്ടവള്ളം,രാസപദാര്‍ഥങ്ങള്‍ കലക്കല്‍, വിളവെടുക്കാന്‍ പ്രായമാകാത്ത കക്കാവാരല്‍ തുടങ്ങിയ രീതികളാണ് നടക്കുന്നത്.
കായലില്‍ അനധികൃതമായി ഊന്നിക്കുറ്റികളും സ്ഥാപിക്കുന്നുണ്ട്. വെള്ളപ്പൊക്കവും പിന്നീടുള്ള ചൂടും മൂലം കായലില്‍ മത്സ്യങ്ങളും ജലവും കുറഞ്ഞ് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ വലയുന്നതിനിടെയാണ് അനധികൃത മത്സ്യബന്ധനങ്ങളും നടക്കുന്നത്.
അനധികൃത മത്സ്യബന്ധനത്തിന് ചില ഇതര സംസ്ഥാനത്തൊഴിലാളികളും രംഗത്തുണ്ട്. ഇത് മൂലം നികുതി അടക്കുന്ന കക്ക - മത്സ്യത്തൊഴിലാളികള്‍ ദുരിതത്തിലായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."