സഊദിയിൽ നിന്ന് നാട്ടിലേക്ക് തിരിച്ച മലയാളി വഴിയിൽ കുഴഞ്ഞു വീണ് മരണപ്പെട്ടു
റിയാദ്: സഊദിയിൽ നിന്ന് നാട്ടിലേക്ക് തിരിച്ച മലയാളി വഴിയിൽ കുഴഞ്ഞു വീണ് മരണപ്പെട്ടു. പാലക്കാട് മണ്ണാർക്കാട് കാഞ്ഞിരപ്പുഴ ഇലഞ്ഞിക്കുന്നെൽ വീട്ടിൽ പ്രതീപ്( 41) ആണ് നജ്റാനിൽ നിന്ന് ലീവിന് നാട്ടിൽ പോകവേ സുലായ് എന്ന സ്ഥലത്ത് വഴിയിൽ വെച്ച് കുഴഞ്ഞു വീണ് മരണപ്പെട്ടത്. ഹൃദയസ്തംഭനം മൂലമാണ് മരണം.
നാല് വർഷം മുമ്പാണ് ഇദ്ദേഹം സഊദിയിലെത്തിയത്. സുലായ് എന്ന സ്ഥലത്ത് ബസിൽ നിന്നിറങ്ങി വെള്ളം കുടിക്കുന്ന സമയത്ത് ഹൃദയസ്തംഭനം അനുഭവപ്പെടുകയായിരുന്നു. മൃതദേഹം റിയാദിൽ നിന്ന് 560 കിലോമീറ്റർ അകലെ സുലായ് ഹോസ്പിറ്റലിലാണ് ഉള്ളത്.
പരേതനായ വിലാസൻ ആണ് പിതാവ്. അമ്മ: ഓമന. ഭാര്യ: രമ്യ. മക്കൾ: ആദിത്യ, അർജുൻ.
നടപടി ക്രമങ്ങളുമായ് സുലയിൽ സിദ്ധീഖ് കൊപ്പം, റഷീദ് ലീന, റഷീദ് മണ്ണാർക്കാട് എന്നിവരും ഇവരെ സഹായിക്കാൻ റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ ഫൈസൽ ഇടയൂർ എന്നിവരും രംഗത്തുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാൻ നടപടിക്രമങ്ങൾ പൂർത്തിയാക്കി വരികയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."