ജില്ലയില്‍ ഇരുന്നൂറോളം സ്വകാര്യ ബസുകള്‍ സര്‍വിസ് നിര്‍ത്തുന്നു
കണ്ണൂര്‍: ഡീസല്‍ വിലവര്‍ധന താങ്ങാനാവാതെ സ്വകാര്യ ബസുകള്‍ കൂട്ടത്തോടെ സര്‍വിസ് നിര്‍ത്തിവയ്ക്കാനൊരുങ്ങുന്നു.
ജില്ലയില്‍ സര്‍വിസ് നടത്തുന്ന 1300 ഓളം സ്വകാര്യബസുകളില്‍ ഏകദേശം 200 ലധികം ബസുകളാണ് സ്റ്റോപ്പേജ് (താല്‍ക്കാലിക സര്‍വിസ് നിര്‍ത്തിവയ്ക്കല്‍) നല്‍കി ഓട്ടം നിര്‍ത്തുന്നത്. സ്റ്റോപ്പേജ് എഴുതിക്കൊടുത്താല്‍ ബസുകളുടെ റോഡ് ടാക്‌സ് അടക്കേണ്ടതില്ലെന്നതാണ് ഉടമകളെ ഇതിന് പ്രേരിപ്പിക്കുന്നത്. മാത്രമല്ല, തകര്‍ന്ന റോഡിലൂടെ ഓടുമ്പോള്‍ ഉണ്ടാകുന്ന ഉയര്‍ന്ന ഡീസല്‍ ഉപയോഗവും ഒഴിവാക്കാം. സ്റ്റേപ്പേജിനുള്ള അപേക്ഷ ബസുടമകള്‍ ആര്‍.ടി ഓഫിസില്‍ നല്‍കി കഴിഞ്ഞു.
ടാക്‌സ് അടക്കുന്നതിനുള്ള കാലാവധി കഴിഞ്ഞ മാസം 30 ന് അവസാനിച്ചിരുന്നു. ഇനി ടാക്‌സ് അടക്കണമെങ്കില്‍ 3000 രൂപ ഫൈന്‍ ഉള്‍പ്പെടെ നല്‍കേണ്ടിവരും. ചെലവ് കഴിച്ച് മിനിമം 5,000 രൂപയെങ്കിലും ബാക്കിയുണ്ടായാല്‍ മാത്രമേ നിലവിലെ സാഹചര്യത്തില്‍ വ്യവസായം മുന്നോട്ടുകൊണ്ടുപോവാന്‍ കഴിയൂ എന്നാണ് ബസുടമകള്‍ പറയുന്നത്.
ദിവസേന ഓടിയാലും മാസാവസാനം വരവില്‍കവിഞ്ഞ തുക കൈയില്‍ നിന്ന് നല്‍കി ബാധ്യത തീര്‍ക്കേണ്ട അവസ്ഥ വന്നതോടെയാണ് സര്‍വിസ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ഉടമകള്‍ തീരുമാനിച്ചത്. കഴിഞ്ഞ മാര്‍ച്ചില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കുമ്പോള്‍ 62 രൂപയായിരുന്നു ഡീസല്‍ വില. ആറുമാസം തികയുമ്പോള്‍ ഡീസല്‍ വില 78 ആയി. ഡീസല്‍ വിലയില്‍ മാത്രം 16 രൂപയുടെ വര്‍ധനവുണ്ടായി.
ഇതിനൊപ്പം റോഡുകളുടെ ശോചനീയാവസ്ഥയും യാത്രക്കാരുടെ കുറവും പല ബസ് ഉടമകളെയും സര്‍വിസ് നടത്തിക്കൊണ്ട് പോവാന്‍ കഴിയാത്ത അവസ്ഥയിലെത്തിച്ചു. 80 മുതല്‍ 120 ലിറ്റര്‍ വരെ ഡീസലടിക്കുന്ന ബസിന് ഈ ഇനത്തില്‍ മാത്രം 1300 രൂപയോളമാണ് ചിലവ് വര്‍ധിച്ചിട്ടുള്ളത്. യാത്രക്കാരുടെ ഗണ്യമായ കുറവും തിരിച്ചടിയായി. തുടര്‍നടപടികള്‍ ആലോചിക്കാന്‍ ഇന്ന് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്റെ ജില്ലാ കമ്മിറ്റി യോഗം ചേരുന്നുണ്ട്.
പിന്നീട് ആറിന് സ്റ്റേറ്റ് കൗണ്‍സില്‍ ചേര്‍ന്ന് ശക്തമായ സമരപരിപാടികള്‍ക്ക് രൂപം നല്‍കാനാണ് ബസുടമകള്‍ ആലോചിക്കുന്നത്. സംസ്ഥാനത്താകെ ഏകദേശം 2500 ബസുകളെങ്കിലും ഇപ്പോള്‍ ഓടാനാവാത്ത അവസ്ഥയിലാണ്. നേരത്തെ കേരളത്തില്‍ 35,000 ഓളം സ്വകാര്യ ബസുകള്‍ സര്‍വിസ് നടത്തിയിരുന്ന സ്ഥാനത്ത് ഇന്ന് 12,000 ഓളമാണ് സര്‍വിസ് നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."