വേള്‍ഡ് സ്പേസ് വീക്ക് ജില്ലയില്‍ ഐ.എസ്.ആര്.ഒ എക്സിബിഷന് ഒരുക്കങ്ങള്‍ ആരംഭിച്ചു
പാലക്കാട്: ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്ഗനൈസേഷന് (ഐ.എസ്.ആര്.ഒ) വേള്‍ഡ് സ്പേസ് വീക്ക് ആഘോഷങ്ങളുടെ ഭാഗമായി പാലക്കാട് മേഴ്സി കോളജില്‍ വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായുള്ള സ്പേസ് എക്സിബിഷന് ഒരുക്കങ്ങള്‍ ആരംഭിച്ചു. ശനിയാഴ്ച്ചയോടെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് സംഘാടക സമിതി ചുമതല വഹിക്കുന്ന അസി. പ്രഫസര്‍ ഡോ.ലക്ഷ്മി. എം അറിയിച്ചു. ഐ.എസ്.ആര്.ഒ യുടെ മേല്‍നോട്ടത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.
ഒക്ടോബര്‍ 8,9,10,11 തിയ്യതികളി എക്സിബിഷന് അരങ്ങേറുക. ജില്ലയുടെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു എക്സിബിഷന് ഐ.എസ്.ആര്.ഒ സംഘടിപ്പിക്കുന്നത്. കേരളത്തില്‍ തിരുവനന്തപുരം,കൊച്ചി എന്നിവിടങ്ങളിലാണ് ഇതിനുമുന്‍പ് എക്സിബിഷന് ഒരുക്കിയിട്ടുള്ളത്. എക്സിബിഷന് മുന്നൊരുക്കങ്ങളുടെ ഭാഗമായി കോളജില്‍ ജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്നുള്ള പ്രിന്‍സിപ്പല്‍മാരുടെയും, പൊലിസ് മേധാവികളുടെയും, ഫയര്‍ ആന്‍ഡ് സേഫ്റ്റി ഡിപ്പാര്‍ട്ട്മെന്റുകളുടെയും യോഗം വിളിച്ചുചേര്‍ത്തിരുന്നു.കൂടാതെ വളണ്ടിയേഴ്സിനുള്ള ട്രെയിനിംങ്ങും കോളജില്‍ ഒരുക്കിയിരുന്നു. ജില്ലയിലെ നൂറോളം വരുന്ന വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ എക്സിബിഷനില്‍ പങ്കെടുക്കും. എട്ടാം ക്ലാസുമുതല്‍ 12 ക്ലാസുവരെയുള്ള വിദ്യാര്‍ഥികള്‍ക്ക് എക്സിബിഷനില്‍ പങ്കെടുക്കാം. ജില്ലയുടെ പുറത്തുനിന്നുള്ള വിദ്യാര്‍ഥികളുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായും ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു. പ്രവേശം സൗജന്യമായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."