നിയമം മാറ്റാനൊരുങ്ങി ഐ.എസ്.എല്‍
മുംബൈ: പുതിയ സീസണില്‍ നിയമം മാറ്റാനൊരുങ്ങി ഐ.എസ്.എല്‍. ഇനി മുതല്‍ ഐ.എസ്.എല്ലില്‍ കൂടുതല്‍ പ്രാധാന്യം ലീഗ് ഘട്ടത്തിന്റെ അവസാനത്തില്‍ ഒന്നാമത് നില്ക്കുന്ന ക്ലബുകള്‍ക്ക് ആകും.
ആദ്യ അഞ്ചു സീസണിലും ഐ.എസ്.എല്ലില്‍ ലീഗില്‍ ഒന്നാമത് എത്തുന്നവര്‍ക്ക് യാതൊരു പാരിതോഷികവും ലഭിച്ചിരുന്നില്ല. പ്ലേ ഓഫ് കഴിഞ്ഞ് ഫൈനലും വിജയിച്ച് കപ്പ് ഉയര്‍ത്തുന്നവര്‍ക്ക് മാത്രമായിരുന്നു കിരീടവും ഒപ്പം ഏഷ്യന്‍ യോഗ്യതയും ലഭിച്ചിരുന്നത്.
എന്നാല്‍ ഇനി മുതല്‍ ചാംപ്യന്മാര്ക്ക് ആയിരിക്കില്ല, പകരം ലീഗില്‍ ഒന്നാമത് ഫിനിഷ് ചെയ്യുന്നവര്‍ക്കായിരിക്കും ഏഷ്യന്‍ യോഗ്യത ലഭിക്കുക. ഐ.എസ്.എലിനെ ഒന്നാം ലീഗാക്കാന്‍ എ.എഫ്.സിയെ സമീപിച്ചിരിക്കുന്ന എ.ഐ.എഫ്.എഫിന് ഈ മാറ്റങ്ങള്‍ വരുത്തിയെ പറ്റൂ. ഏഷ്യന്‍ ചാംപ്യന്‍സ് ലീഗിന് ആയിരിക്കും ലീഗില്‍ ഒന്നാമത് എത്തുന്ന ടീം യോഗ്യത നേടുക. പ്ലേ ഓഫ് കഴിഞ്ഞ് ഫൈനല്‍ ജയിക്കുന്നവര്‍ക്ക് കപ്പും സമ്മാനത്തുകയും ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."