മുഖ്യമന്ത്രി വര്‍ഗീയതയുടെ വ്യാപാരി: ഹസന്
തിരുവനന്തപുരം: മതേതരത്വത്തെ കുറിച്ച് ഗീര്‍വാണം പ്രസംഗിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് കേരള രാഷ്ട്രീയത്തില്‍ വര്‍ഗീയതയുടെ വ്യാപാരിയായി മാറിയിരിക്കുകയാണെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്.
യു.ഡി.എഫിന്റെ നേതൃത്വം ലീഗ് ഏറ്റെടുക്കുകയാണെന്നും കെ.പി.സി.സി പ്രസിഡന്റിനെ മാറ്റാന്‍ മുസ്ലിം ലീഗ് ആവശ്യപ്പെട്ടെന്നും പ്രചരിപ്പിക്കുന്നത് ബി.ജെ.പിയുടെയും ആര്.എസ്.എസിന്റെയും പ്രചാരണം അതേപടി മുഖ്യമന്ത്രി ഏറ്റെടുക്കുന്നതിന് തെളിവാണ്. സഖാവ് പിണറായി വിജയന് സര്‍സംഘ്ചാലക് പിണറായി വിജയനായി അധപതിക്കുന്ന ദയനീയ കാഴ്ചയാണ് കേരളീയ സമൂഹം കാണുന്നതെന്നും ഹസന് പറഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വെല്‍ഫയര്‍ പാര്‍ട്ടിയുമായും ഇപ്പോഴത്തെ തെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐയുമായും സി.പി.എമ്മുണ്ടാക്കിയ സഖ്യത്തിന്റെ സൂത്രധാരനായ പിണറായി വിജയന്റെ ലക്ഷ്യം ഭൂരിപക്ഷവര്‍ഗീയതയെ ചൂഷണം ചെയ്യുകയെന്നതായിരുന്നുവെന്നും എം.എം ഹസന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."