സുന്നി മഹല്ല് ഫെഡറേഷന്‍ ആസ്ഥാന മന്ദിരം പണിയുന്നു
മലപ്പുറം: സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷനു വേണ്ടി വിപുലമായ സൗകര്യങ്ങളോടു കൂടിയ ആസ്ഥാനമന്ദിരം കോഴിക്കോട് നഗരത്തില്‍ പണിയാന്‍ പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ചേര്‍ന്ന എസ്.എം.എഫ് സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. ഹൈദരലി തങ്ങള്‍ രക്ഷാധികാരിയും സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍, സമസ്ത സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്്‌ലിയാര്‍, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി അബ്ദുസ്സലാം മുസ്്്‌ലിയാര്‍, വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.ടി അബ്ദുല്ല മുസ്്‌ലിയാര്‍ അംഗങ്ങളായ രക്ഷാധികാര സമിതിയും, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും ആര്‍.വി കുട്ടിഹസന്‍ ദാരിമി കണ്‍വീനറും ഖത്തര്‍ ഇബ്‌റാഹീം ഹാജി ട്രഷററും ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, കെ. ഉമര്‍ ഫൈസി മുക്കം, ജില്ലാ എസ്.എം.എഫ് സെക്രട്ടറിമാര്‍ അംഗങ്ങളുമായ നിര്‍മാണ കമ്മിറ്റിയും രൂപീകരിച്ചു.
റമദാനില്‍ സകാത്ത് വിതരണം കാര്യക്ഷമമാക്കാനും റമദാനു ശേഷം എല്ലാ മഹല്ലുകളിലും സുന്ദൂഖ് പലിശ രഹിത ബാങ്കിങ് സംവിധാനവും സ്വദേശി ദര്‍സും സ്ഥാപിക്കാനും യോഗം തീരുമാനിച്ചു. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷനായി. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. നാസര്‍ ഫൈസി കൂടത്തായി ഖുത്വബാ സമിതിയുടെ റിപ്പോര്‍ട്ടും ഹംസ ബിന്‍ ജമാല്‍ റംലി നാഷനല്‍ ഡെലിഗേറ്റ്‌സ് കോണ്‍ഫറന്‍സ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
യു. ഷാഫി ഹാജി മഹല്ല് ശാക്തീകരണം ചര്‍ച്ച ഉദ്ഘാടനം ചെയ്തു. പുലിക്കോട് സെയ്തലവി ഹാജി, കെ.എ റഹ്്മാന്‍ ഫൈസി, വി.എ ചേക്കുട്ടി ഹാജി, കെ.കെ.എസ് തങ്ങള്‍, കെ.എം കുട്ടി എടക്കുളം, കാടാമ്പുഴ മൂസ ഹാജി, കുറ്റാളൂര്‍ ചെറീത് ഹാജി, ടി.എച്ച് അസീസ് മുസ്്‌ലിയാര്‍, പി.ടി മുഹമ്മദ് മാസ്റ്റര്‍, ആര്‍.വി കുട്ടിഹസന്‍ ദാരിമി, ചെറുവാളൂര്‍ ഹൈദ്രൂസ് മുസ്്‌ലിയാര്‍, ഒ.എം ശരീഫ് ദാരിമി, കാഞ്ഞായി ഉസ്മാന്‍ വയനാട്, എ. ബദറുദ്ദീന്‍ കൊല്ലം, ദമീന്‍ ജെ. മുട്ടക്കാവ്, കെ.പി മുഹമ്മദ് ഹാജി ഗൂഡല്ലൂര്‍, അബ്ദുല്ല കുണ്‍റ, കെ.കെ ഇബ്‌റാഹീം ഹാജി എറണാകുളം, ടി.കെ ഇബ്‌റാഹീം മൗലവി കൊല്ലം, കാളാവ് സെയ്തലവി മുസ്്‌ലിയാര്‍, മൂരാട് കുഞ്ഞമ്മദ് മുസ്്‌ലിയാര്‍, ബഷീര്‍ കൊല്ലേപ്പാടം, ഹംസ ഹാജി അകലാട്, ഇസ്്മാഈല്‍ ഹുദവി സംസാരിച്ചു. മുക്കം ഉമര്‍ ഫൈസി സ്വാഗതവും എ.കെ ആലിപ്പറമ്പ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."