സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ആഭ്യന്തരവകുപ്പിന്റെ അനുമതി
തിരുവന്തപുരം: പൊലിസ് ട്രെയിനിങ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഗോപാലകൃഷ്ണനെ അധിക്ഷേപിച്ചെന്ന പരാതിയില്‍ സംസ്ഥാന പൊലിസ് മേധാവി ടി.പി സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ആഭ്യന്തര വകുപ്പിന്റെ അനുമതി.
പൊലിസ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഗോപാലകൃഷ്ണനും സെന്‍കുമാറും തമ്മില്‍ നേരത്തെ തന്നെ അഭിപ്രായ ഭിന്നതകള്‍ ഉണ്ടായിരുന്നു.
അതേസമയം സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള നടപടി സര്‍ക്കാരിന്റെ പ്രതികാരനടപടിയാണെന്ന് ആരോപണമുണ്ട്. നേരത്തെ അധികാരത്തിലെത്തിയ ശേഷം പിണറായി സര്‍ക്കാര്‍ ഡി.ജി.പി സ്ഥാനത്തുനിന്ന് മാറ്റിയ നടപടിക്കെതിരേയ സെന്‍കുമാര്‍ സുപ്രിം കോടതിയെ സമീപിച്ചിരുന്നു.
ഇതില്‍ അദ്ദേഹത്തിന് അനുകൂലമായി വിധിയുണ്ടാവുകയും ചെയ്തിരുന്നു. ജൂണില്‍ വിരമിക്കാനിരിക്കെയാണ് സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ആഭ്യന്തരവകുപ്പ് അനുമതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."