തൃക്കരിപ്പൂര്‍ മേല്പാലവും അടിപ്പാതയും നാടിനു സമര്‍പ്പിച്ചു
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷന് മേല്പാലവും ഇളമ്പച്ചിയിലെ അടിപ്പാതയും ഉത്സവാന്തരീക്ഷത്തില്‍ നാടിനു സമര്‍പ്പിച്ചു. 81.5 ലക്ഷം രൂപ ചെലവഴിച്ചാണു തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷന് മേല്‍പാലം നിര്‍മാണം പൂര്‍ത്തിയാക്കിയത്. മേല്പാലത്തില് ടൈല്‍ സ്ഥാപിക്കുന്ന പ്രവൃത്തി ബാക്കിയുണ്ട്. മൂന്നു കോടിയോളം രൂപ ചെലവഴിച്ചാണ് ഇളമ്പച്ചി അടിപ്പാത നിര്‍മാണം പൂര്‍ത്തിയാക്കിയത്. മേല്പാലത്തിന്റെയും അടിപ്പാതയുടെയും ഉദ്ഘാടനം പി. കരുണാകരന് എം.പി നിര്‍വഹിച്ചു. എം. രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷനായി.
പാലക്കാട് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ നരേഷ് ലാല്‍വാനി മുഖ്യാതിഥിയായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി ഫൗസിയ, വൈസ് പ്രസിഡന്റ് എന്‍ സുകുമാരന്‍, ജില്ലാ പഞ്ചായത്ത് അംഗം പി.വി പത്മജ, ബ്ലോക്ക് പഞ്ചായത്ത് അംഗം സി. രവി, തൃക്കരിപ്പൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ വി.കെ ബാവ, എ.ജി സറീന, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സത്താര്‍ വടക്കുമ്പാട്, എം. രാമചന്ദ്രന്, പി.വി കണ്ണന്, ടി. കുഞ്ഞിരാമന്, എം. ഗംഗാധരന്, ഇ. നാരായണന്, ടി.വി ബാലകൃഷ്ണന്, നാരായണന്, പ്രസ്ഫോറം പ്രസിഡന്റ് പി. മഷൂദ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കെ.വി ലക്ഷ്മണന്, കെ. ഭാസ്ക്കരന്‍, എം.ടി.പി അബ്ദുല്‍ ഖാദര്‍, സി.എച്ച് റഹീം, എ.ജി നൂറുല്‍ അമീന് സംസാരിച്ചു.
ഇളമ്പച്ചി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന ചടങ്ങില്‍ എം. രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ ഉപഹാര സമര്‍പ്പണം നടത്തി. റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ നരേഷ് ലാല്‍വാനി മുഖ്യാതിഥിയായി. പഞ്ചായത്ത് പ്രസിഡന്റ് വി.പി ഫൗസിയ, ഗീതാ രമേശന്, എം.വി അനിത, ടി.വി കുഞ്ഞികൃഷ്ണന്, എം.പി കരുണാകരന്, സി.വി രാജഗോപാലന്‍, കെ.പി ദിനേശന്, എം. ഗംഗാധരന്, എസ്. കുഞ്ഞഹമ്മദ്, സി. ബാലന്, വി. വിജയന്, പി. മഷൂദ്, ടി.വി വിനോദ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."