HOME
DETAILS
MAL
വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ ജനുവരിയില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
backup
December 21 2020 | 06:12 AM
കൊച്ചി: എറണാകുളം നഗരത്തിലെ പ്രധാന പദ്ധതികളായ വൈറ്റില കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജനുവരിയില്‍ നാടിന് സമര്‍പ്പിക്കും. സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണമായും കിഫ്ബി ധനസഹായത്തോടെ ഏറ്റെടുത്ത് നിര്‍മ്മിക്കുന്ന 86.34 കോടി രൂപയുടെ വൈറ്റില മേല്‍പ്പാലത്തിന്റെയും 82.74 കോടി രൂപയുടെ കുണ്ടന്നൂര്‍ മേല്‍പ്പാലത്തിന്റെയും പ്രവൃത്തികള്‍ ഏകദേശം പൂര്‍ത്തിയായി കഴിഞ്ഞതായി മന്ത്രി ജി സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
പുതുവത്സരം ആദ്യം തന്നെ ജനങ്ങൾക്കായ് തുറന്ന് കൊടുക്കുന്ന വൈറ്റില മേൽപ്പാലം..
സംസ്ഥാന സർക്കാർ പൂർണ്ണമായും കിഫ്ബി ധനസഹായത്തോടെ ഏറ്റെടുത്ത് നിർമ്മിക്കുന്ന 86.34 കോടി രൂപയുടെ വൈറ്റില മേല്പ്പാലത്തിന്റേയും 82.74 കോടി രൂപയുടെ കുണ്ടന്നൂർ മേല്പ്പാലത്തിന്റേയും പ്രവൃത്തികള് ഏകദേശം പൂർത്തിയായി കഴിഞ്ഞു. ജനുവരി ആദ്യം തന്നെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ വൈറ്റില, കുണ്ടന്നൂർ മേൽപ്പാലം നാടിന് സമർപ്പിക്കും.
യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഫണ്ട് നീക്കി വെക്കാതെ, തറക്കല്ലിട്ടിരുന്നുവെങ്കിലും ടെണ്ടർ വിളിക്കുകയോ പ്രവൃത്തി തുടങ്ങാനുള്ള നടപടി സ്വീകരിക്കുകയോ ചെയ്തിരുന്നില്ല.
പിണറായി സർക്കാർ കിഫ്ബിയില് ഉള്പ്പെടുത്തി ഭരണാനുമതിയും സാങ്കേതികാനുമതിയും നല്കി ഈ പ്രോജക്ടുകള് പ്രാവർത്തികമാക്കാനാണ് തയ്യാറായത്.
ദേശീയപാതയുടെ ഭാഗമായി വരുന്ന പ്രസ്തുത മേല്പ്പാലങ്ങള്ക്കു സംസ്ഥാന സർക്കാരാണ് പൂർണ്ണമായും പണം കണ്ടെത്തി നല്കുന്നത്. നിലവിലുള്ള ഗതാഗതക്കുരുക്കിന് വലിയൊരു പരിഹാരമേകാന് ഈ മേല്പ്പാലങ്ങള് ജനങ്ങൾക്ക് തുറന്ന് കൊടുക്കുന്നതിലൂടെ സാധിക്കും..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."