HOME
DETAILS
MAL
കാക്കി ഊരിയാല്‍ എല്ലാവരും സാധാരണക്കാര്‍, എവിടെ വച്ചും കൈകാര്യം ചെയ്യാനാകും; പൊലിസിന് ഭീഷണിയുമായി കെ. സുധാകരന്
backup
July 21 2019 | 08:07 AM
തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജ് വിഷയത്തില്‍ സരമരം നടത്തുന്ന കെ.എസ്.യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ച പൊലിസുകാരോട് തിരിച്ചടിക്കാന്‍ മടിക്കില്ലെന്ന ഭീഷണിയുമായി കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്. കെ.എസ്.യു നടത്തുന്ന സമരത്തെ പൊലിസ് അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ ശക്തമായി നേരിടുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രവര്‍ത്തകരോട് രാഷ്ട്രീയ വൈരാഗ്യം കാണിച്ചല്‍ തിരിച്ചടിക്കാന്‍ മടിക്കില്ല. കാക്കി ഊരിയാല്‍ എല്ലാവരും സാധാരണക്കാരാണെന്നോര്ക്കണം. എവിടെ വച്ചും കൈകാര്യം ചെയ്യാന്‍ കെ.എസ്.യുവിന് സാധിക്കും. മുഖ്യമന്ത്രി പറയുന്നതും കേട്ട് മനുഷ്യത്വമില്ലാതെ അക്രമിക്കാന്‍ പൊലിസുകാര്‍ കൂട്ടുനില്‍ക്കരുത്. സെക്രട്ടറിയേറ്റിന് മുന്നില്‍ തുടങ്ങി മറ്റ് ജില്ലകളിലേക്കും കെ.എസ്.യു വ്യാപിപ്പിച്ച സമരം വേണ്ടി വന്നാല്‍ കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."