HOME
DETAILS
MAL
മാനുഷിക പരിഗണനയില്ലാതെ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുന്നു: ഹൈബി ഈഡന്
backup
July 30 2016 | 21:07 PM
കണ്ണൂര്‍: രോഗികളായ ജീവനക്കാരെപ്പോലും മാനുഷികപരിഗണനയില്ലാതെ ഇടതുസര്‍ക്കാര്‍ സ്ഥലംമാറ്റുകയാണെന്നു ഹൈബി ഈഡന് എം.എല്‍.എ. സര്‍വിസില്‍ നിന്നു വിരമിച്ച എന്‍.പി ജയകൃഷ്ണന് എന്‍.ജി.ഒ അസോസിയേഷന് ജില്ലാകമ്മിറ്റി നല്കിയ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയലക്ഷ്യത്തോടെ യാതൊരു മാനദണ്ഡവുമില്ലാതെയാണു സ്ഥലം മാറ്റുന്നത്. യു.ഡി.എഫ് സര്‍ക്കാര്‍ ജീവനക്കാരെ രാഷ്ട്രീയലക്ഷ്യത്തോടെ സ്ഥലംമാറ്റിയിട്ടല്ലെന്നും ഹൈബി പറഞ്ഞു. ജില്ലാ പ്രസിഡന്റ് എം.പി ഷനിജ് അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് എന്‍ രവികുമാര്‍ ഉപഹാര സമര്‍പ്പണം നടത്തി. കെ.കെ രാജേഷ് ഖന്ന, എന്‍.കെ ബെന്നി, സി.ടി സുരേന്ദ്രന്, കെ സുധാകരന്, റിജില്‍ മാക്കുറ്റി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."