മുസ്ലിം അധിക്ഷേപം ചെറുത്ത രണ്ടുപേരെ കുത്തിക്കൊന്നു
ന്യൂയോര്‍ക്ക്: രണ്ട് മുസ്ലിം സ്ത്രീകളെ വംശീയമായി അവഹേളിക്കുന്നത് തടയാനെത്തിയ രണ്ട് യു.എസ് പൗരന്മാര് കുത്തേറ്റ് മരിച്ചു. പോര്ട്ലന്റിലെ ഒറേഗോണിലെ ലൈറ്റ് റെയില്‍ ട്രെയിനിലാണ് സംഭവം. സ്ത്രീകളെ വംശീയ അധിക്ഷേപം നടത്തിയയാളാണ് കുത്തിയത്. ആക്രമണം തടയാനെത്തിയ മറ്റൊരു യാത്രക്കാരനും കുത്തേറ്റു. ഇയാളുടെ പരുക്ക് സാരമുള്ളതാണെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
വെള്ളിയാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവമെന്നും ഒരാളെ അറസ്റ്റ് ചെയ്തുവെന്നും പൊലിസ് പറഞ്ഞു. ട്രെയിനില്‍ യാത്രചെയ്യുകയായിരുന്ന മുസ്ലിം സ്ത്രീകളോട് പ്രതി മോശമായ വാക്കുകള്‍ ഉപയോഗിച്ചു അധിക്ഷേപിച്ചു. ഇതു തടയാനെത്തിയപ്പോഴാണ് രണ്ടു പേര്‍ക്ക് കുത്തേറ്റതെന്ന് പൊലിസ് വക്താവ് പീറ്റ് സിംപ്സണ് പറഞ്ഞു.
കുത്തേറ്റവരില്‍ ഒരാള്‍ സംഭവസ്ഥലത്തുവച്ച് മരിച്ചു. രണ്ടാമത്തെയാള്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചതെന്ന് പൊലിസ് പറഞ്ഞു. ആക്രമണത്തെ തുടര്‍ന്ന് ട്രെയിന്‍ വഴിയില്‍ നിര്‍ത്തിയിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."