HOME
DETAILS
MAL
യു.പിയില്‍ വയോധികന് ലഭിച്ചത് 128 കോടിയുടെ വൈദ്യുതി ബില്‍!
backup
July 21 2019 | 19:07 PM
ലഖ്നൗ: വിച്ഛേദിച്ച വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ 128 കോടി രൂപയുടെ കുടിശ്ശിക തുക അടയ്ക്കാന്‍ വൈദ്യുതി ബോര്‍ഡിന്റെ നിര്‍ദേശം. ഹപുറിലെ ചമ്രി ഗ്രാമവാസിയായ ഷമീമിനാണ് വൈദ്യുതി ബോര്‍ഡ് ഭീമമായ തുകയുടെ ബില്‍ നല്‍കിയത്.
ഷമീമും ഭാര്യയും മാത്രമാണ് വീട്ടിലുള്ളത്. 128,45,95,444 രൂപയുടെ ബില്ലാണ് ലഭിച്ചത്. ബില്‍ അടയ്ക്കാനുള്ള മാര്‍ഗമില്ലാതെ വൈദ്യുതി ബോര്‍ഡിന്റെ ഓഫിസില്‍ പലതവണ കയറിയിറങ്ങിയെങ്കിലും ബില്‍ അടച്ചാല്‍ മാത്രമേ വീട്ടിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനാവൂ എന്നാണ് ബോര്‍ഡ് പറയുന്നത്.
പ്രദേശത്തെ മൊത്തം വൈദ്യുതി ബില്ലാണ് തനിക്ക് നല്‍കിയതെന്ന് ഷമീം പറഞ്ഞു. സംഭവം വിവാദമായതോടെ സാങ്കേതിക പിഴവായിരിക്കാം ഉണ്ടായതെന്നും വിശദമായ പരിശോധനക്കു ശേഷം ബില്‍ മാറ്റി നല്‍കുമെന്നും വൈദ്യുതി ബോര്‍ഡ് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."