HOME
DETAILS
MAL
അഭയ കേസ്: ക്രൈം ബ്രാഞ്ചിനെതിരേ വെളിപ്പെടുത്തലുമായി സാക്ഷി
backup
December 21 2020 | 19:12 PM
തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസില്‍ വിധി വരാനിരിക്കെ ക്രൈം ബ്രാഞ്ചിനെതിരേ വെളിപ്പെടുത്തലുമായി പ്രോസിക്യൂഷന് മൂന്നാം സാക്ഷി അടയ്ക്കാ രാജു ഇന്നലെ മാധ്യമങ്ങളെ കണ്ടു.
അഭയയയെ കൊന്നത് താനാണെന്നു വരുത്തി തീര്‍ക്കാന്‍ ക്രൈംബ്രാഞ്ച് ശ്രമം നടത്തിയെന്നു ക്രൂരമായ ശാരീരിക പീഡനം ഏറ്റുവാങ്ങേണ്ടി വന്നെന്നും രാജു ആരോപിച്ചു. എസ്.പി മൈക്കിളിന്റെ നേതൃത്വത്തില്‍ ക്രൂരമായി പീഡിപ്പിച്ചുവെന്നും രാജു പറയുന്നു. കുറ്റം ഏറ്റാല്‍ വീടും ഭാര്യയ്ക്ക് ജോലിയും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വാഗ്ദാനം ചെയ്തുവെന്നും രാജു വെളിപ്പെടുത്തി.
അഭയ കൊല്ലപ്പെട്ട ദിവസം പുലര്‍ച്ചെ പയസ് ടെന്‍ത്ത് കോണ്‍വെന്റില്‍ മോഷ്ടിക്കാനെത്തിയപ്പോള്‍ പ്രതികളായ തോമസ് കോട്ടൂരിനേയും സെഫിയേയും കണ്ടെന്നും രാജു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."