തളിപ്പറമ്പ്: സെക്യൂരിറ്റി മേഖലയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച കൂലി നടപ്പിലാക്കണമെന്ന് കേരള സെക്യൂരിറ്റി എംപ്ലോയീസ് യൂനിയന്‍ എ.ഐ.ടി.യു.സി കണ്ണൂര്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പ്രൊവിഡന്റ് ഫണ്ട് പലിശ 12 ശതമാനമാക്കി ചുരുക്കിയ നടപടിയില്‍ സമ്മേളനം പ്രതിഷേധിച്ചു.
തളിപ്പറമ്പ് മൂത്തേടത്ത് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് താവം ബാലകൃഷണന് അധ്യക്ഷനായി. എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സി ജയപാലന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജന. സെക്രട്ടറി കെ.ബി ഹനീഫ്, സി.പി.ഐ ജില്ലാ അസി. സെക്രട്ടറി സി.പി ഷൈജന്‍, തളിപ്പറമ്പ് മണ്ഡലം അസി. സെക്രട്ടറി പി.വി ബാബു, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി പി. ലക്ഷ്മണന്, ജോയിന്റ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് ടി.വി നാരായണന്, വസ്തുവ്യാപാരി തൊഴിലാളി യൂനിയന്‍ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എ. കൃഷ്ണന് സംസാരിച്ചു. ജില്ലാ സെക്രട്ടറി വി.വി കണ്ണന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
എ.ആര്.സി നായര്‍ സ്വാഗതവും പി.പി ഉണ്ണികൃഷണന് നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: എം. ബാലന് (പ്രസിഡന്റ്) കെ. രഞ്ജിത്ത്, കെ.വി രാമചന്ദ്രന് (വൈസ് പ്രസിഡന്റ), പി.പി ഉണ്ണികൃഷണ്‍ ( ജന. സെക്രട്ടറി), എം.വി ബാലകൃഷ്ണന്, ടി. നാരായണന് (ജോ. സെക്രട്ടറി). പി. വിശ്വനാഥന് (ട്രഷറര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."