ബി.ജെ.പിയില്‍ ചേരാന്‍ കേന്ദ്ര ഏജന്‍സികള്‍ ഭീഷണിപ്പെടുത്തുന്നു: മമത
.
കൊല്‍ക്കത്ത: ബംഗാളില്‍ ബി.ജെ.പിക്കെതിരേ ശക്തമായ നീക്കവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. പണവും കേന്ദ്ര അധികാരവും ഉപയോഗിച്ച് ജനപ്രതിനിധികളെപോലും വിലക്കെടുക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് ഇന്നലെ കൊല്‍ക്കത്തയില്‍ രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മഹാറാലിയില്‍ പാര്‍ട്ടി അധ്യക്ഷയും മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി ആരോപിച്ചു.
ബംഗാളില്‍ ബി.ജെ.പിയുടെ വളര്‍ച്ചക്ക് തടയിടാനും 2021ലെ നിയമസഭാ തെരഞ്ഞെടുപ്പും ലക്ഷ്യം വച്ചാണ് കൊല്‍ക്കത്തയില്‍ ഇന്നലെ മഹാറാലി നടത്തിയത്.
ബി.ജെ.പിക്കും മോദിക്കുമെതിരേ രൂക്ഷമായ വിമര്‍ശനമാണ് റാലിയില്‍ മമത ഉയര്‍ത്തിയത്. നോട്ട് നിരോധനത്തിലൂടെ രാജ്യത്തെ ജനങ്ങളെ ഒന്നുമല്ലാത്തവരാക്കി. വിദേശ ബാങ്കുകളിലെ കള്ളപ്പണം ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്ന് പറഞ്ഞു. എന്നാല്‍ ജനങ്ങള്‍ ദരിദ്രരാക്കിയെന്നല്ലാതെ കള്ളപ്പണം എവിടെയാണ് കൊണ്ടുവന്നതെന്ന് വ്യക്തമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
രാജ്യത്ത് തിരികെയെത്തിക്കുമെന്ന് പറഞ്ഞ കള്ളപ്പണം എവിടെയെന്ന് ചോദിച്ച അവര്‍, തെരഞ്ഞെടുപ്പില്‍ ഒഴുക്കാനും ജനപ്രതിനിധികളെ ചാക്കിട്ടുപിടിക്കാനും ലഭിച്ച കള്ളപ്പണം എവിടെ നിന്നാണ് കിട്ടിയതെന്ന് അവര്‍ വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. രാജ്യത്ത് തിരികെയെത്തിക്കുമെന്ന് പറഞ്ഞ കള്ളപ്പണം ബി.ജെ.പി ആസ്ഥാനത്തേക്കാണോ എത്തിയതെന്നും മമത ചോദിച്ചു.
തെരഞ്ഞെടുപ്പില്‍ വ്യാപകമായ ക്രമക്കേടുകളാണ് വോട്ടിങ് യന്ത്രം ഉപയോഗിച്ച് ബി.ജെ.പി നടത്തുന്നത്. ഈ സാഹചര്യത്തില്‍ മുന്‍കാലത്ത് അവര്‍ ആവശ്യപ്പെട്ട ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരണമെന്ന ആവശ്യം മഹാറാലിയിലും മുന്നോട്ടുവച്ചു.
ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേടിയ വോട്ടുകളില്‍ നിഗൂഢതയുണ്ട്. അതൊരിക്കലും ചരിത്രമായി പരിഗണിക്കാനാകില്ല. തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളേയും ജനപ്രതിനിധികളെയും കേന്ദ്ര ഏജന്‍സികള്‍ ഭീഷണിപ്പെടുത്തുകയാണ്. ചിട്ടി തട്ടിപ്പിന്റെ പേരിലാണ് ഇത്. ബി.ജെ.പിയുമായി അടുക്കൂ അല്ലെങ്കില്‍ ജയിലില്‍ പോകൂ എന്നാണ് അന്വേഷണ ഏജന്‍സികള്‍ ഭീഷണിപ്പെടുത്തുന്നത്.
പണവും മറ്റ് വാഗ്ദാനങ്ങളും കാണിച്ചാണ് ജനപ്രതിനിധികളെ വശീകരിക്കുന്നത്. രണ്ട് കോടിയും ഒരു പെട്രോള്‍ പമ്പുമാണ് കൂറുമാറാന്‍ എം.എല്‍.എമാര്‍ക്ക് ബി.ജെ.പി വാഗ്ദാനം ചെയ്യുന്നത്. കര്‍ണാടകക്കു സമാനമായി എല്ലായിടത്തും കുതിരക്കച്ചവടം നടത്താനാണ് ബി.ജെ.പിയുടെ ശ്രമം.
ഇപ്പോഴത്തെ പ്രവര്‍ത്തന രീതി വച്ചു നോക്കിയാല്‍ രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ കേന്ദ്ര സര്‍ക്കാര്‍ നിലനില്‍ക്കില്ലെന്നും മമത കൂട്ടിച്ചേര്‍ത്തു.
ലക്ഷക്കണക്കിന് ആളുകളാണ് ഇന്നലെ മഹാറാലിയില്‍ പങ്കെടുക്കാനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കൊല്‍ക്കത്തയില്‍ എത്തിയത്. ക്രമസമാധാനത്തിനായി 5000ത്തിലധികം പൊലിസുകാരെയാണ് നിയോഗിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."