മുഴുവന്‍ ഡേ കെയറുകളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണം: ചൈല്‍ഡ് പ്രൊട്ടക്ട് ടീം
ആലപ്പുഴ: സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ഡേകെയര്‍ ഹോമുകളെകുറിച്ച് സമഗ്രമായ അന്വേഷണം നടത്തി അവയുടെ നടത്തിപ്പിന് മാനദണ്ഡം കൊണ്ടുവരണമെന്ന് ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കേരള നേതൃത്വ യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഡേകെയറുകളില്‍ കുട്ടികള്‍ക്ക് മാനസിക രോഗികള്‍ക്ക് നല്‍കുന്ന മരുന്ന് പാലില്‍ കലക്കി കൊടുത്ത് പകല്‍ മുഴുവന്‍ മയക്കി കിടത്തുന്നതായി ആരോപണമുണ്ട്. അടുത്ത അധ്യായന വര്‍ഷം മുതല്‍ കുട്ടികള്‍ക്ക് മൊബൈല്‍ പ്രണയം, ഒളിച്ചോട്ടം, മദ്യം മയക്ക് മരുന്ന്, തട്ടികൊണ്ട് പോവല്‍ തുടങ്ങിയവയില്‍ അവബോധവും മാര്‍ഗനിര്‍ദ്ദേശവും അടങ്ങുന്ന നോട്ട് പുസ്തകം സന്നദ്ധ സംഘടനയുടെയും വ്യക്തികളുടെയും നേതൃത്വത്തില്‍ കുട്ടികള്‍ക്ക് സൗജന്യമായി വിതരണം ചെയ്യും.
പതിനാല് ജില്ലകളിലും കമ്മിറ്റി പൂര്‍ത്തിയായവേളയില്‍ ആദ്യത്തെ സംസ്ഥാന സമ്മേളനം ജുലൈമാസത്തില്‍ സംഘടിപ്പിക്കാന്‍ തീരൂമാനിച്ചു. സി.കെ നാസര്‍ കാഞ്ഞങ്ങാട് (പ്രസിഡന്റ്), സുനില്‍ കാസര്‍ഗോഡ് (സെക്രട്ടറി), ഉമ്മര്‍ പടലടുക്ക (ട്രഷറര്‍), ബേബി പിറവം അനൂപ് മൂവാറ്റുപുഴ (കോഡിനേറ്റര്‍മാര്‍) അഡ്വ. ജനൈസ് തലശേരി, ശാന്തകുമാര്‍ തിരുവനന്തപുരം സന്തോഷ് കോട്ടയം (വൈസ് പ്രസിഡന്റുമാര്‍), അഷ്‌റഫ് മാടക്കര വയനാട്, ശ്രീജിത്ത് തൃശൂര്‍, റഫീക്ക് വള്ളുമ്പ്രം മലപ്പുറം (സെക്രട്ടറിമാര്‍), ബാലമുരളി പാലക്കാട്, അബ്ദുറഹ്മാന്‍ ഫൈസല്‍ എറണാകുളം, അനൂപ് തിരുവനന്തപുരം, അഡ്വ. സതീശ് വാസന്ത് തിരുവനന്തപുരം എക്‌സിക്യൂട്ടീവ് മെമ്പര്‍മാര്‍. ഷൈനി തിരുവനന്തപുരം, സലീന കുമളി, പികെ മഞ്ചു തൃശൂര്‍, പത്മ കണ്ണന്‍ കോട്ടയം, മായ കൊല്ലം, ഉമ്മു ഹബീബ മലപ്പുറം, രജിഷ്മ കോഴിക്കോട്, സുബൈദ കാഞ്ഞങ്ങാട്, മഞ്ജു സുബാഷ് തൃശൂര്‍, സുജ മാത്യൂ വയനാട് എന്നിവരെ സ്റ്റേറ്റ് വനിത കോഡിനേറ്റര്‍മാരായും അപ്‌സര മഹമൂദ് കാഞ്ഞങ്ങാട് കുവൈറ്റ്, പ്രസാദ് ബേഡഡുക്ക സൗദി, സെമീര്‍ തിരൂര്‍ സൗദി, ശാഫി കോഴിക്കോട് കുവൈറ്റ്, മണികണ്ഠന്‍ പാലക്കാട് സൗദി, രാഹുല്‍ കണ്ണൂര്‍ അബുദാബി, ശ്യം കോട്ടയം യു എ ഇ, എന്നിവരെ ഗള്‍ഫ് എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായും തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."